‘അറിയാതെ സംഭവിച്ചതാണ്’; മഞ്ജുവാര്യരെ ബലമായി ചുംബിച്ച ആരാധികയുടെ വിശദീകരണം, മറുപടിയുമായി നടി

ആഭരണക്കടയുടെ ഉദ്ഘാടനത്തിനെത്തിയ നടി മഞ്ജു വാര്യരോട് ആരാധിക നടത്തിയ അതിരുകടന്ന സ്‌നേഹപ്രകടനം വലിയ ചർച്ചയായിരുന്നു. മഞ്ജു വാര്യരുടെ അടുത്തേക്ക് എത്തിയ ആരാധിക ബലമായി ചുംബിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പങ്കുവെക്കപ്പെടുകയും വിമർശനത്തിന് കാരണമാവുകയും ചെയ്തിരുന്നു. എന്നാൽ അന്ന് സംഭവിച്ചതിൽ വിശദീകരണം നൽകുകയാണ് മഞ്ജുവിനെ ചുംബിച്ച ആരാധിക.
'കുട്ടികാലം മുതൽ ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ചേച്ചിയാണ്. അപ്പോൾ മുതൽ മനസിൽ ഉള്ളതാണ്, ഒന്ന് നേരിൽകാണാൻ. ആ ഇഷ്ടവും വളരുന്നതിന് അനുസരിച്ച് ഒരുപാട് വലുതായിരുന്നു. എന്റെ കുടുംബക്കാരോടും സുഹൃത്തുക്കളോടും കൂടെ ജോലിചെയ്യുന്നവരോടുമൊക്കെ പറയും, മഞ്ജു ചേച്ചിയെ നേരിട്ട് കാണണം, കണ്ടാൽ കെട്ടിപിടിച്ചു ഉമ്മ കൊടുക്കണം എന്നൊക്കെ. അന്ന് നടക്കില്ല എന്നറിയാം, എന്നാലും അത്രമേൽ ഇഷ്ടമുള്ളതുകൊണ്ട് പറയുന്നതാണ്. പക്ഷേ, അത് ലൈഫിൽ സത്യമായപ്പോൾ ഞാൻ പോലും അറിയാതെ എന്റെ മനസിലെ ആഗ്രഹം കണ്ണുനീരായി. ഞാൻ മനസ്സിൽ ആഗ്രഹിച്ചത് എന്റെ മുന്നിൽ വന്നപ്പോൾ അറിയാതെ സംഭവിച്ചു പോയതാണ്. ലവ് യൂ, മഞ്ജുച്ചേച്ചി', എന്നായിരുന്നു ആരാധിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ്. അന്നത്തെ ദൃശ്യം അവർ റീലായി പങ്കുവെച്ചിട്ടുമുണ്ട്.
കുറിപ്പിന് മറുപടിയുമായി മഞ്ജുവുമെത്തി. 'ഒരുപാട് സ്‌നേഹം, നന്ദി' എന്നായിരുന്നു മഞ്ജുവിന്റെ കമന്റ്. 'ചേച്ചിയെ കാണാൻ എന്റെ ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു'വെന്ന് മഞ്ജുവിന് യുവതി മറുപടി നൽകി.
മാർച്ച് 15-ന് നടന്ന ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് ഇടയിലാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. വേദിയിൽ നിൽക്കുകയായിരുന്ന മഞ്ജു വാര്യരുടെ അടുത്തേക്ക് എത്തിയ ആരാധിക ഇവരെ ബലമായി ചുംബിക്കുകയായിരുന്നു. ഇത് കണ്ട് അവതാരക മീര അനിലും സുരക്ഷാ ചുമതലയുള്ളവരും സ്തബ്ധരായി നിൽക്കുന്നതും വീഡിയോയിൽ കാണാം.
Content Highlights: Clarification regarding the viral kiss incident at a jewelry inauguration. The fan expresses deep admiration and emotional reaction upon meeting the actress. Manju Warrier's professional and gracious response to the fan's social media post. Public reaction and viral spread of the incident.