ജനഹൃദയങ്ങള്‍ കീഴടക്കി ഷോര്‍ട്ട് ഫിലിം 'തൊട്ടോട്ടെ'

'തൊട്ടോട്ടെ '
'തൊട്ടോട്ടെ '

കോഴിക്കോട്ടുകാരനായ ബ്ലെസണ്‍ തോമസ് സംവിധാനം ചെയ്ത 'തൊട്ടോട്ടെ ' എന്ന ഷോര്‍ട്ട് ഫിലിം ജന ഹൃദയങ്ങള്‍ കീഴടക്കുന്നു. യുട്യൂബില്‍ നിരവധി കാഴ്ചക്കാരാണ് ഈ ഷോര്‍ട്ട് ഫിലിമിനുള്ളത്.

വെറും 12 മിനിട്ട് മാത്രമുള്ള ഷോര്‍ട്ട് ഫിലിമിലൂടെ ബ്ലെസന്‍ പറയുന്നത് ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ ഒരു കഥ കൂടിയാണ്. കണ്ടു നിക്കുന്നവരെ കൊണ്ട് കയ്യടിപ്പിക്കാന്‍ സംവിധായകന് കഴിയുന്നു എന്നിടത്താണ് ചിത്രത്തിന്റെ വിജയം. ചക്കപ്പഴത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനും ഷനൂബ് ഇബ്രാഹിമുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതും സംവിധായകന്‍ തന്നെയാണ്. നിര്‍മാണം : ഗോഡ്‌സണ്‍ തോമസ് തിരക്കഥ : അഖില്‍ രാമഗീത, സിനിമാറ്റോഗ്രാഫി, എഡിറ്റ് : ബെന്‍ കാച്ചാപ്പിള്ളി.

Content Highlights: malayalam short film thottotte