ടി.പി മാധവന് ശാന്തികവാടത്തില്‍ അന്ത്യനിദ്ര; അവസാനമായി കാണാനെത്തി മകനും മകളും

ടി.പി. മാധവന്‍, അവസാനമായി കാണാനെത്തിയ മകൻ രാജാകൃഷ്ണ മേനോനും മകൾ ദേവികയും | Photo: Mathrubhumi, Screen grab/ Facebook: Heaven Media
ടി.പി. മാധവന്‍, അവസാനമായി കാണാനെത്തിയ മകൻ രാജാകൃഷ്ണ മേനോനും മകൾ ദേവികയും | Photo: Mathrubhumi, Screen grab/ Facebook: Heaven Media

തിരുവനന്തപുരം: കഴിഞ്ഞദിവസം അന്തരിച്ച നടന്‍ ടി.പി. മാധവന്റെ സംസ്‌കാരച്ചടങ്ങുകള്‍ തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. ഗാന്ധി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷമാണ് ശാന്തികവാടത്തില്‍ എത്തിച്ചത്. മകനും മകളും ബന്ധുക്കളുമടക്കം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. രണ്ടുമണിയോടെയാണ് ഗാന്ധി ഭവനില്‍ പൊതുദര്‍ശനം ആരംഭിച്ചത്.

മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ചലച്ചിത്രരംഗത്തെ പ്രമുഖരും ടി.പി. മാധവനെ അവസാനമായി കാണാന്‍ ഗാന്ധി ഭവനിലും ശാന്തികവാടത്തിലും എത്തി.

വര്‍ഷങ്ങളായി കുടുംബവുമായി അകന്നുകഴിയുകയായിരുന്നു ടി.പി. മാധവൻ. മകന്‍ രാധാകൃഷ്ണ മേനോന്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. മകന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ കുടുംബത്തെ ഉപേക്ഷിച്ച് ടി.പി. മാധവന്‍ സിനിമയിലേക്ക് തിരിഞ്ഞിരുന്നു. വര്‍ഷങ്ങളായി കൊല്ലം പത്തനാപുരം ഗാന്ധി ഭവനിലെ അന്തേവാസിയായിരുന്നു.

Content Highlights: Funeral of Malayalam actor TP Madhavan