'നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണെന്ന് തോന്നിയേക്കാം', 'മകൾ' ഫസ്റ്റ്ലുക്ക്

മകൾ സിനിമയുടെ പോസ്റ്റർ, ചിത്രത്തിൽ നിന്നൊരു രം​ഗം. സംവിധായകൻ സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്
മകൾ സിനിമയുടെ പോസ്റ്റർ, ചിത്രത്തിൽ നിന്നൊരു രം​ഗം. സംവിധായകൻ സത്യൻ അന്തിക്കാട് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്

നീണ്ട ഇടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന മകൾ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫെയ്സ്ബുക്കിലൂടെ സംവിധായകൻ തന്നെയാണ് പോസ്റ്റർ അവതരിപ്പിച്ചത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് വീണ്ടുമെത്തുന്ന മീരാജാസ്മിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്.

നമുക്കിടയിലുള്ള ആരുടെയൊക്കെയോ കഥയാണ് ഇതെന്ന് കാണുമ്പോൾ തോന്നിയേക്കാം. എങ്കിൽ, 'വടക്കുനോക്കിയന്ത്ര'ത്തിന്റെ തുടക്കത്തിൽ ശ്രീനിവാസൻ പറഞ്ഞത് പോലെ അത് യാദൃശ്ചികമല്ല; മന:പൂർവ്വമാണ്.  എന്റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളിൽ നിന്നാണ് 'മകൾ' രൂപപ്പെടുന്നത്. ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ നിങ്ങൾക്കു മുന്നിലെത്തും. സത്യൻ അന്തിക്കാ‌ട് പോസ്റ്ററിനൊപ്പം കുറിച്ചു.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിൽ ടീന മോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദേവികാ സഞ്ജയ് ആണ് മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. സെൻട്രൽ പ്രൊഡക്ഷൻസാണ് നിർമാണം. 

ഡോ. ഇക്ബാൽ കുറ്റിപ്പുറം തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം എസ്. കുമാർ. ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു വിജയ് സം​ഗീതം പകരുന്നു. രാഹുൽ രാജ് ആണ് പശ്ചാത്തലസം​ഗീതം. എഡിറ്റിങ് - കെ. രാജ​ഗോപാൽ, കലാ സംവിധാനം - മനു ജ​ഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം - പാണ്ഡ്യൻ.

Content Highlights: makal new malayalam movie first look poster, jayaram, meera jasmine, sathyan anthikad 

Content Highlights: