'ഒരു സർപ്രൈസിനായി ഞങ്ങൾ വീണ്ടും ഒരുമിക്കുന്നു'; തന്റെ പുതിയ ചിത്രത്തിൽ നായകൻ ഇന്ദ്രജിത്ത് എന്ന് ലിജോ

#മൂവി ഡെസ്ക്
ഇന്ദ്രജിത്ത്, ലിജോ ജോസ് പെല്ലിശ്ശേരി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി
ഇന്ദ്രജിത്ത്, ലിജോ ജോസ് പെല്ലിശ്ശേരി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

ന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള സൂചന നൽകി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ. ഒരു സർപ്രൈസിനായി വീണ്ടും ഒരുമിക്കുന്നു എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഇന്ദ്രജിത്തിന് ജന്മദിനാശംസകളും സംവിധായകൻ നേർന്നു.

ഡബിൾ ബാരൽ എന്ന ചിത്രത്തിന് ശേഷമാണ് ലിജോയും ഇന്ദ്രജിത്തും ഒന്നിക്കുന്നത്. 2015-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 'ഞങ്ങളൊരുമിച്ച അവസാന ചലച്ചിത്രം ഡബിൾ ബാരൽ ആയിരുന്നു. എന്റെ അടുത്ത സിനിമയിലൂടെ ഒരു സർപ്രൈസിനായി ഞങ്ങൾ കൈകോർക്കുന്നു. ഇന്ദ്രജിത്ത് സുകുമാരന് ജന്മദിനാശംസകൾ', എന്നായിരുന്നു ലിജോയുടെ പോസ്റ്റ്.

ഇന്ദ്രജിത് പ്രധാനവേഷത്തിലെത്തിയ നായകൻ എന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് സിറ്റി ഓഫ് ഗോഡ്, ആമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു.

മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ ആണ് അവസാനമായി പുറത്തിറങ്ങിയ ലിജോ ചിത്രം. ധീരം ആണ് ഒടുവിൽ തിയേറ്ററിൽ എത്തിയ ഇന്ദ്രജിത്ത് ചിത്രം. നവാഗതനായ ജിതിൻ സുരേഷ്. ടി ആണ് ചിത്രം സംവിധാനം ചെയ്തത്.

Content Highlights: Lijo Jose Pellissery Hints at Next Project with Indrajith Sukumaran