പ്രഥമ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ അവാർഡ് കെ.എസ്. ചിത്രയ്ക്ക്

മ്യൂസിക് ഡയറക്ടർ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ. എസ്. ചിത്രയ്ക്ക് സമ്മാനിക്കും. 2026 ഡിസംബർ 9 ന് തൃശൂരിൽ വെച്ച് അവാർഡ് സമർപ്പിക്കും.
ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും നൽകി ആദരിക്കും. തൃശ്ശൂർ ബിഷപ്പ് പാലസ്സിനോട് ചേർന്നുള്ള DBCLC ഹാളിൽ ഡിസംബർ 9 ന് 5.30 ന് അവാർഡ് സമ്മേളനം നടക്കും. തുടർന്ന് കെ. എസ്. ചിത്ര രാജഹംസമേ എന്ന പേരിലുള്ള ജോൺസൺ സംഗീതസന്ധ്യ ഉദ്ഘാടനം നിർവ്വഹിക്കും.
Content Highlights: Padma Bhushan Dr. K.S. Chithra has been named the recipient of the first Johnson Master Award, instituted by the Johnson Master Foundation; the award, carrying a cash prize of ₹1 lakh, citation, and memento, will be presented on December 9, 2026, at DBCLC Hall in Thrissur, followed by the inauguration of the musical event 'Rajahamsame'.