ചുണ്ടിൽ റോസാപ്പൂ, കയ്യിൽ തോക്ക്; KING-ന്റെ പുതിയ തീപ്പൊരി പോസ്റ്റർ പുറത്തുവിട്ട് ഷാരൂഖ് ഖാൻ

#മൂവി ഡെസ്ക്
കിം​ഗ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X
കിം​ഗ് എന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: X

ആക്ഷനും തീവ്രതയും പ്രണയവും ഒത്തുചേരുന്ന KING സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. ആരാധകരുടെ ആവേശം വർധിപ്പിച്ച് ഷാരൂഖ് ഖാനാണ് പോസ്റ്റർ പുറത്തുവിട്ടത്.

ചുണ്ടുകൾക്കിടയിൽ ഒരു റോസാപ്പൂവും കണ്ണുകളിൽ തീക്ഷ്ണമായ ഭാവവുമായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ പുതിയ ലുക്ക്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആക്ഷൻ എന്റർടെയ്‌നറിലെ അദ്ദേഹത്തിന്റെ കരുത്തുറ്റ കഥാപാത്രത്തിന്റെ സൂചന നൽകുന്നു.

KING സിനിമയുടെ മാസ് അപ്പീലും ഷാരൂഖ് ഖാന്റെ വേറിട്ട അവതാരവും വിളിച്ചോതുന്ന പുതിയ പോസ്റ്റർ, ബിഗ് സ്‌ക്രീനിൽ താരത്തെ ഈ പുതിയ ഭാവത്തിൽ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പിന് ആവേശം പകരുന്നു.
 

സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റും മാർഫ്ലിക്സ് (Marflix) പിക്‌ചേഴ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. KING 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. കേരള പി ആർ & മാർക്കറ്റിങ് - പപ്പറ്റ് മീഡിയ

Content Highlights: KING movie's new poster, featuring Shah Rukh Khan with a rose and intense look, excites fans. Directed by Siddharth Anand, it releases globally on December 24, 2026.