'ലുങ്കി ഡാന്‍സി'ന് ചുവടുവയ്ച്ച് കസാന്‍ ഖാന്; വീഡിയോ പങ്കുവച്ച് സുഹൃത്ത്

തെന്നിന്ത്യന്‍ സിനിമയില്‍ ഒട്ടേറെ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ കസാന്‍ ഖാന്റെ വിയോഗവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2015 മുതല്‍ അദ്ദേഹം സിനിമയില്‍ സജീവമല്ല. മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ' ലൈല ഓ ലൈല' ആയിരുന്നു അവസാനചിത്രം.
കസാന്‍ ഖാന്റെ വിയോഗത്തില്‍ വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്തും നര്‍ത്തകനുമായ ഡാനി ഡാന്‍സ്. ചെന്നൈ എക്സ്പ്രസ് എന്ന ചിത്രത്തിലെ ലുങ്കി ഡാന്‍സ് എന്ന ഗാനത്തിന് ഇരുവരും ചുവടുവയ്ക്കുന്ന വീഡിയോയും അതോടൊപ്പം അദ്ദേഹം പങ്കുവച്ചു.
കാല്നൂറ്റാണ്ടാളോം സിനിമാരംഗത്ത് സജീവമായിരുന്നു കസാന്‍ ഖാന്. 1992-ല്‍ പുറത്തിറങ്ങിയ സെന്തമിഴ് പാട്ട് എന്ന തമിഴ്ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. മലയാളത്തിന് പുറമേ തമിഴിലും കന്നടയിലുമായി അന്‍പതോളം സിനിമകളില്‍ അഭിനയിച്ചു.
ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ കിങ്, വര്‍ണപ്പകിട്ട്, ഡ്രീംസ്, ദ ഡോണ്‍, മായാമോഹിനി, രാജാധിരാജ, ഇവന് മര്യാദരാമന്, തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. ഒട്ടുമിക്കതും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു.
Content Highlights: Kazan Khan actor , south Indian actor, villain characters, Kazan Khan filmography, gandharvam