കന്നഡ ചലച്ചിത്രപുരസ്കാരം; കിച്ച സുദീപ് മികച്ച നടൻ, അനുപമ ഗൗഡ നടി

കിച്ച സുദീപ് | Photo: PTI , അനുപമ ​ഗൗഡ
കിച്ച സുദീപ് | Photo: PTI , അനുപമ ​ഗൗഡ

ബെംഗളൂരു: 2019-ലെ കർണാടക സംസ്ഥാന ചലച്ചിത്രപുരസ്കാരം പ്രഖ്യാപിച്ചു. ‘പൈൽവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിച്ച സുദീപിന് മികച്ചനടനുള്ള പുരസ്കാരം ലഭിച്ചു. അനുപമ ഗൗഡയാണ് മികച്ച നടി (ചിത്രം: ത്രയംബകം).

180 സിനിമകൾ അവാർഡിനായി സമർപ്പിച്ചിരുന്നു. പി. ശേഷാദ്രി സംവിധാനംചെയ്ത ‘മോഹൻദാസ്’ ആണ് മികച്ചചിത്രം. ഡാർലിങ് കൃഷ്ണ സംവിധാനംചെയ്ത ‘ലൗ മോക്ക്‌ടെയിൽ’ രണ്ടാമത്തെ മികച്ചചിത്രത്തിനുള്ള പുരസ്കാരം നേടി.

സഹനടൻ: തബല നാനി (കെമിസ്ട്രി ഓഫ് കരിയപ്പ), സഹനടി: അനൂഷ കൃഷ്ണ (ബ്രാഹ്മി), ജനപ്രിയ സിനിമ: ഇന്ത്യ വേഴ്‌സസ് ഇംഗ്ലണ്ട്, കുട്ടികളുടെ സിനിമ: എല്ലി ആദൂദു നാവു എല്ലി ആദൂദു തുടങ്ങിയവയ്ക്കാണ് മറ്റുപുരസ്കാരങ്ങൾ.

Content Highlights: kannada film awards for 2019 have been declared