വൈരാഗ്യവും വെറുപ്പും പരത്തുന്നു, കങ്കണയുടെ സഹോദരിയുടെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു

നടി കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി ചന്ദേലിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ കഴിഞ്ഞ ദിവസം കൊറോണ വൈറസ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരകളായ സംഭവത്തില്‍ വിദ്വേഷവും വൈരാഗ്യവും കലര്‍ത്തുന്ന ട്വീറ്റുകള്‍ പ്രചരിപ്പിച്ചതിനാണ് ട്വിറ്ററിന്റെ ഈ നടപടി. വ്യാഴാഴ്ച്ചയാണ് നടിയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.
ഇതിനു മുമ്പും സിനിമയില്‍ നിന്നടക്കം നിരവധി പേര്‍ രംഗോലിയുടെ ട്വീറ്റുകള്‍ക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. വര്‍ഗീയ വിഷം പടര്‍ത്തുന്ന മറ്റൊരു വൈറസ് ഇവിടെയുണ്ടെന്നും കങ്കണ റണൗത്തിന്റെ സഹോദരിയാണതെന്നും അവരെ 'ക്വാറന്റൈനിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബോളിവുഡ് താരം സുമിത് കശ്യപ് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്ക് സന്ദേശമയച്ചിരുന്നു.
Content Highlights : kangana ranaut sister rangoli chandel's twitter account suspended for spreading hatred
Content Highlights: