മുരുകന്റെ അനുഗ്രഹമുണ്ടെങ്കിലേ ഇങ്ങനെ പാട്ടെഴുതാൻ പറ്റൂ; 'കാക്കും വടിവേലി'ന് കയ്യടിച്ച് വേടൻ

സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുകയാണ് കാക്കും വടിവേൽ എന്ന തമിഴ് ഗാനം. തമിഴ്നാടിന് പുറമേ കേരളത്തിലും ഈ ഗാനം തരംഗമാണിപ്പോൾ. ശ്രീലങ്കൻ റാപ്പറായ വാഹീസൻ ആണ് ധരൻ കുമാർ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത്. വാഹീസനെ അഭിനന്ദിച്ചിരിക്കുകയാണ് റാപ്പർ വേടൻ. ഇൻസ്റ്റാഗ്രാം ലൈവിലൂടെയായിരുന്നു ഇത്.
'കേൾക്കുമ്പോൾ അഡിക്റ്റ് ആകുന്ന ഗാനമാണ് അത്. മുരുകന്റെ അനുഗ്രഹം ഉള്ള ഒരാൾക്ക് മാത്രമേ ആ പാട്ട് അത്തരത്തിൽ എഴുതാൻ പറ്റുകയുള്ളൂ. എല്ലാവരും ആ ഗാനം ആഘോഷിക്കുകയാണ്. ഞങ്ങൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്. നല്ല പാട്ടാണ് അത്.' വീഡിയോയിൽ വേടൻ പറയുന്നു.
വാഹീസൻ തന്നെയാണ് ഗാനരചന. റാപ്പ് ഗാനങ്ങൾ എഴുതി അവതരിപ്പിക്കുന്നതിന് അപ്പുറം റാപ്പ് സിലോൺ എന്ന മ്യൂസിക് ലേബലിന്റെ സ്ഥാപകൻ കൂടിയാണ് വാഹീസൻ.
സ്വതന്ത്ര റാപ്പ് ഗാനങ്ങൾ പുറത്തിറക്കുന്നത് ലക്ഷ്യമിട്ടാണ് സുഹൃത്തും ഗായകനുമായ അദ്വിക് ഉദയകുമാറുമായി ചേർന്ന് ഇത്തരം ഒരു ലേബൽ ആരംഭിച്ചത്. വിനോദ് രാജേന്ദ്രൻ എഴുതി സംവിധാനം ചെയ്ത 'ഫൈൻഡർ' എന്ന ചിത്രത്തിലെ 'സിക്കിട്ട' എന്ന ഗാനത്തിനായി വാഹീസൻ റാപ്പ് ചെയ്തിട്ടുണ്ട്.
Content Highlights: "Kaakkum Vadivel" Melody Captivates Hearts; Rapper Vedan Praises Divine Inspiration