ജോസഫ് തമിഴിൽ വിചിത്തരൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ

വിചിത്തിരൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ജോസഫിൽ ജോജു ജോർജ്  | Photo: twitter.com|Siva_Kartikeyan
വിചിത്തിരൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ജോസഫിൽ ജോജു ജോർജ് | Photo: twitter.com|Siva_Kartikeyan

ജോജു ജോർജിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം ചെയ്ത ജോസഫിന്റെ തമിഴ് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിചിത്തരൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആർ.കെ.സുരേഷ് ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്.

എം. പത്മകുമാർ തന്നെയാണ് തമിഴ് റീമേയ്ക്കും സംവിധാനം ചെയ്യുന്നത്. സംവിധായകൻ ബാലയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ രണ്ട് വ്യത്യസ്ത ​ഗെറ്റപ്പിലാണ് സുരേഷ് എത്തുന്നത്.

2018 ലാണ് ജോസഫ് പുറത്തിറങ്ങുന്നത്. ദേശീയ പുരസ്കാര വേദിയിലെ പ്രത്യേക പരാമർശവും ആ വർഷത്തെ സംസ്ഥാന ചലചിത്ര പുരസ്കാരങ്ങളിൽ മികച്ച നടനുൾപ്പടെ മൂന്ന് പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ദിലീഷ് പോത്തൻ, ആത്മീയ, മാധുരി, ഇർഷാദ്, മാളവിക തുടങ്ങിയ താരങ്ങളും ചിത്രത്തിൽ വേഷമിട്ടിരുന്നു.

Content Highlights : Joseph Movie Tamil Remake Vichithiran M Padmakumar Joju GeorgeR K Suresh

Content Highlights: