നിരീശ്വരവാദികളല്ലേ, പിന്നെയെന്തിന് രാഖിയെന്ന് പരിഹാസം, മറുപടി നല്‍കി ജാവേദ് അക്തര്‍

-
-

ട്വിറ്ററിൽ പരിഹാസമെറിഞ്ഞയാൾക്ക് ചുട്ട മറുപടി നൽകി കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ. മകൾ സോയ അക്തർ സഹോദരനും നടനുമായ ഫർഹാന് കൈയിൽ രാഖി കെട്ടിക്കൊടുക്കുന്ന ചിത്രം ജാവേദ് അക്തർ പങ്കുവെച്ചിരുന്നു. രക്ഷാബന്ധൻ ദിനത്തിന്റെ പിറ്റേന്നാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. ചിത്രം വളരെ നേരത്തെ ആയിപ്പോയല്ലോ എന്ന തരത്തിൽ പരിഹാസങ്ങളുമായി ചിലർ രംഗത്തുവരികയായിരുന്നു.

എന്തിനിത്ര വിഷമിക്കുന്നുവെന്നും സന്തോഷമായിരിക്കൂവെന്നും ആ പരിഹാസത്തിന് ജാവേദ് അക്തർ മറുപടി നൽകി. അക്തർ കുടുംബം നിരീശ്വരവാദികളായിട്ടും എന്തിന് രക്ഷാബന്ധൻ ആഘോഷിച്ചു എന്നായി വേറെ ചിലർ.

'സഹോദരൻ സഹോദരിക്ക് രാഖി കെട്ടിക്കൊടുക്കുന്നത് ഹൈന്ദവ വിശ്വാസപ്രകാരമുള്ള ചടങ്ങല്ലേ, നിങ്ങൾ നിരീശ്വരവാദികൾ ഇതെന്തിന് പിന്തുടരണ'മെന്ന ചോദ്യത്തിന് 'ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ് ഈ മനോഹര ആചാരമായ രക്ഷാബന്ധൻ എന്നാണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്' എന്നാണ് ഗാനരചയിതാവ് മറുപടി നല്‍കിയത്.

Content Highlights :javed akhtar fitty repy to netizen for trolling him for a late raksha bandhan photo indian culture farhan akhtar

Content Highlights: