‘കളരിപ്പയറ്റ് പഠിക്കുകയാണ്’; തൃശ്ശൂരിലെ പരിശീലനച്ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷ തല്‍വാര്‍

കേരളത്തിലെത്തി താന്‍ കളരിപ്പയറ്റ് പഠിക്കുകയാണെന്ന് ചലച്ചിത്രതാരം ഇഷ തല്‍വാര്‍. കളരിസംഘത്തിലെത്തി പരിശീലനം നടത്തുന്നതിന്റെയും ഗുരുക്കന്മാര്‍ക്കൊപ്പം നില്‍ക്കുന്നതിന്റെയുമെല്ലാം ചിത്രങ്ങള്‍ താരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു. പോസ്റ്റിനൊപ്പം ചെറിയ കുറിപ്പും ഇഷ ചേര്‍ത്തിട്ടുണ്ട്.
ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് ഇഷാ തല്‍വാര്‍ കളരി പരിശീലിക്കുന്നത്.
ക്ഷമയോടെ തന്നെ കളരി പഠിപ്പിച്ച ഗുരുക്കന്മാര്‍ക്ക് ഇഷാ തല്‍വാര്‍ നന്ദി പറഞ്ഞു. കളരിപ്പയറ്റ് നിലനിര്‍ത്തുകയും തലമുറകളിലേക്ക് പകരുകയും ചെയ്യുന്ന ഗുരുജി ശങ്കരനാരായണ മേനോനെയും നടി കുറിപ്പില്‍ പരാമര്‍ശിച്ചു.
വല്ലഭട്ട കളരിയില്‍ കളരിപ്പയറ്റ് പഠിക്കുകയാണ്. ഈ കലാരൂപത്തെ അതിന്റെ തനിമയോടെ പുനഃസ്ഥാപിക്കുകയും ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തുകയും അവയെല്ലാം തങ്ങളുടെ കുടുംബത്തിലേക്ക് മനോഹരമായി പകര്‍ന്നു നല്‍കുകയും ചെയ്യുന്ന പത്മശ്രീ ഗുരുജി ശങ്കരനാരായണ മേനോന് നന്ദി'. ക്ഷമയോടെ എന്നെ പഠിപ്പിച്ച ഗുരുജി കൃഷ്ണദാസ്, ഗുരുജി ദിനേശ് ജി, ഗുരുജി രാജീവ് ജി എന്നിവര്‍ക്ക് നന്ദി, ഇഷ കുറിച്ചു.
Content Highlights: Actress Isha Talwar is learning Kalaripayattu in Thrissur, Kerala. She shared photos of her training sessions and moments with her gurus.