നായാട്ടിനും ഓഫീസർ ഓൺ ഡ്യൂട്ടിക്കുംശേഷം കുഞ്ചാക്കോ ബോബൻ - മാർട്ടിൻ പ്രക്കാട്ട് ടീം; വൻതാരനിരയുമായി 'ഹെയിൽ മേരി'

കുഞ്ചാക്കോ ബോബനും മാർട്ടിൻ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്ന 'ഹെയ്ൽ മേരി' (Hail Mary) പ്രദർശനത്തിന് ഒരുങ്ങുന്നു. നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്യുന്ന 'ഹെയ്ൽ മേരി' നവംബർ 26ന് തിയേറ്ററുകളിൽ എത്തും. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂട്, അനു സിതാര, ജഗദീഷ്, വിനയ് ഫോർട്ട്, സുഹാസിനി മണിരത്നം, ഹക്കീം ഷാ, കാവ്യ രാമചന്ദ്രൻ എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പ്രശസ്ത സാഹിത്യകാരൻ ജി.ആർ. ഇന്ദുഗോപന്റെ കഥയെ ആസ്പദമാക്കാണ് ഹെയ്ൽ മേരി ഒരുക്കിയിരിക്കുന്നത്. 'എബിസിഡി', 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് രചന. മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. മാർട്ടിൻ പ്രക്കാട്ടിനൊപ്പം സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാണത്തിൽ പങ്കാളികളാണ്. മലയാള സിനിമയിൽ ശ്രദ്ധേയമായ വിജയങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് 'ഹെയ്ൽ മേരി'യുടെ അണിയറയിലും ഒന്നിക്കുന്നത്. റോബി വർഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ‘ഹെയ്ൽ മേരി’യുടെ സംഗീതാവകാശം ജേക്സ് ബിജോയിയുടെ ഉടമസ്ഥയിൽ ഉള്ള JxB റെക്കോർഡ്സ് ആണ്.
കുഞ്ചാക്കോ ബോബന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും 'ഹെയ്ൽ മേരി' എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനുപുറമേ അമൽ നീരദിന്റെ ബാച്ച്ലർ പാർട്ടി D'EUX', മഞ്ജു വാര്യർക്കൊപ്പം അഭിനയിക്കുന്ന 'നേരെ ചൊവ്വെ', ജിത്തു മാധവന്റെ പങ്കാളി ഷിഫിന ബാബിൻ പക്കീറിന്റെ '40 ഡേയ്സ് ഓഫ് ഹൗസ് പാർട്ടി' തുടങ്ങി നിരവധി പ്രോജക്ടുകളാണ് അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ്: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫർ: കലൈ കിങ്സൺ, ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ: വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ: അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർ: സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി, കളറിസ്റ്റ്: ശ്രീക് വാര്യർ, വി.എഫ്.എക്സ്: പ്രോമിസ്, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്സ്.
Content Highlights: Starring Kunchacko Boban alongside Suraj Venjaramoodu and Anu Sithara, the upcoming Malayalam film Hail Mary—written by Martin Prakkat and Dr. Neeraj Rajan based on a story by G.R. Indugopan and directed by newcomer Vishnu Ravikumar—is scheduled for theatrical release on November 26.