അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചു; ഗണേഷ് ആചാര്യയ്‌ക്കെതിരേ യുവതി

നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യക്കെതിരേ ലൈംഗികാരോപണം. മുപ്പത്തി മൂന്നുകാരിയായ നൃത്ത സംവിധായികയാണ് അദ്ദേഹത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര വനിതാ കമ്മീഷനിലും അമ്പോളി പോലീസ് സ്‌റ്റേഷനിലും യുവതി പരാതി നല്‍കിയിട്ടുണ്ട്.
സിനിമയില്‍ നിന്ന് തനിക്ക് ലഭിച്ചിരുന്ന വരുമാനം ഗണേഷ് ആചാര്യ ആവശ്യപ്പെട്ടിരുന്നു. ഇതു കൂടാതെ അശ്ലീല വീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചിരുന്നു. ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യ സൃഷ്ടിച്ചു- യുവതി പരാതിയില്‍ പറയുന്നു.
ഇന്ത്യന്‍ ഫിലിം ആന്റ് ടെലിവിഷന്‍ കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഗണേഷ് ആചാര്യ. അസോസിയേഷന്‍ തലപ്പത്ത് എത്തിയതോടെ അയാള്‍ തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും യുവതി ആരോപിച്ചു. അയാളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങതെ വന്നതോടെ തനിക്കൊപ്പം ജോലി ചെയ്യരുതെന്ന് മറ്റുള്ള നൃത്ത സംവിധായകരോട് ആവശ്യപ്പെട്ടതായും യുവതി പറയുന്നു.
ഇതാദ്യമായല്ല ഗണേഷ് ആചാര്യക്കെതിരേ ആരോപണം ഉയരുന്നത്. തനിക്കെതിരേ അപവാദ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് നടി തനുശ്രീ ദത്തെ അദ്ദേഹത്തിനെതിരേ പരാതി നല്‍കിയിരുന്നു.
Content Highlights: Ganesh acharya, women Choreographer files complaint says forced to watch adult videos
Content Highlights: