110 ദിവസങ്ങൾ, 'വെടിയുതിർത്ത്' വിക്രമിന് പാക്കപ്പ് പറഞ്ഞ് ഫഹദ്

കമല്‍ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം വിക്രം പാക്കപ്പ് ആയി. 110 ദിവസം നീണ്ട ചിത്രീകരണത്തിനാണ് കഴിഞ്ഞ ദിവസം പാക്കപ്പ് ആയത്. ഫഹദിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പം ചിത്രീകരണ സ്ഥലത്ത് നിന്ന് പകർത്തിയ വീഡിയോ ലോകേഷ് പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യന്‍ 2വിന് ശേഷം കമല്‍ ഹാസന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. വിജയിനെ നായകനാക്കി ഒരുക്കിയ മാസ്റ്ററിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നരേന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകന്‍. ഒരു ആക്ഷന്‍- പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കമൽഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആണ് ചിത്രം നിർമിക്കുന്നത്.
Content Highlights: Fahadh Faasil Lokesh Kanakaraj, Vikram movie Packup, Kamal Haasan, Vijay Sethupathy