കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒന്നടങ്കം ആകർഷിച്ച് 'എന്ന് സ്വന്തം പുണ്യാളന്‍' രണ്ടാംവാരത്തിലേക്ക്

'എന്ന് സ്വന്തം പുണ്യാളന്‍' സിനിമയുടെ പോസ്റ്റര്‍
'എന്ന് സ്വന്തം പുണ്യാളന്‍' സിനിമയുടെ പോസ്റ്റര്‍

കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒന്നടങ്കം ആകര്‍ഷിച്ചുകൊണ്ട് 'എന്ന് സ്വന്തം പുണ്യാളന്‍' രണ്ടാം വാരത്തിലേക്ക്. നല്ല സന്ദേശമുള്ള ചെറിയ സിനിമകളെ തകര്‍ക്കാനെത്തുന്ന ഓണ്‍ലൈന്‍ ഡീഗ്രേഡിങ്ങിന്റെ എല്ലാ ശ്രമങ്ങളും അതിജീവിച്ചാണ് എന്ന് സ്വന്തം പുണ്യാളന്‍ പ്രമുഖ തീയേറ്ററുകളിലെല്ലാം രണ്ടാം വാരത്തിലേക്കു കടന്നിരിക്കുന്നത്.

ഒരു യുവ വൈദികന്‍ അപകടത്തിലായ ഒരു യുവതിയെ രക്ഷിക്കാനായി പള്ളിമേടയില്‍ അഭയം കൊടുക്കുകയും തുടര്‍ന്ന് അവിടെ മോഷ്ടിക്കാനെത്തുന്ന ഒരു കള്ളന്‍ അത് മുതലെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ചെറിയൊരു പ്ലോട്ടില്‍നിന്ന് പിന്നീട് ഒരു മുസ്ലിം-ക്രിസ്ത്യന്‍ മതമൈത്രിയുടെ കഥ പറയുന്ന ചിത്രം പുതുമുഖ സംവിധായകനായ മഹേഷ് മധു ആണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 

റെണദേവിന്റെ അതിമനോഹരമായ ഛായാഗ്രഹണവും , അനീഷ് നാടോടിയുടെ കലാ സംവിധാനവും, സാം സി.എസിന്റെ പശ്ചാത്തല സംഗീതവും ബാലു വര്‍ഗീസ്, അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ അഭിനയിച്ച ഈ ചിത്രത്തെ അവിസ്മരണീയമാക്കുന്നു.

ഓണ്‍ലൈനില്‍ എത്ര ഡീഗ്രേഡിങ്ങിനു ശ്രമിച്ചാലും നല്ല സിനിമ ആണെങ്കില്‍ മൗത്ത് പബ്ലിസിറ്റിയിലൂടെ പ്രേക്ഷകര്‍ അതിനെ വിജയിപ്പിക്കുമെന്നതിന് ഒരു ഉദാഹരണമാണ് ഈ കൊച്ചു ചിത്രം. നല്ല സിനിമകളെ സ്‌നേഹിക്കുന്നവര്‍ ആണെങ്കില്‍ ഈ വര്‍ഷം കണ്ടിരിക്കേണ്ട ചിത്രം കൂടിയാണ് എന്ന് സ്വന്തം പുണ്യാളന്‍. 

Content Highlights: ennu swantham punyalan movie