'ഓ മാഹി..'; ഷാരൂഖ് ഖാനും തപ്‌സി പന്നുവും ഒന്നിക്കുന്ന പ്രണയഗാനം| വീഡിയോ

ഗാനരംഗത്തില്‍ നിന്നും
ഗാനരംഗത്തില്‍ നിന്നും

''ഇന്ന് ചക്രവാളത്തില്‍ സൂര്യന്‍ അസ്തമിക്കുന്നതിന് മുമ്പ് സ്‌നേഹം അനുഭവിക്കൂ'', എന്ന കുറിപ്പോടെ പുറത്തിറങ്ങിയിരിക്കുകയാണ് ഡങ്കി ഡ്രോപ്പ് 5 ഓ മാഹി എന്ന ഗാനം. ഷാരൂഖ് ഖാനും തപ്‌സി പന്നുവും ചേര്‍ന്നഭിനയിച്ച ഈ ഗാനമൊരുക്കിയിരിക്കുന്നത് പ്രീതം ആണ്. അര്‍ജിത് സിംഗിന്റെ മനോഹരമായ മറ്റൊരു പ്രണയ ഗാനം കൂടി അങ്ങനെ ഈ വര്‍ഷവസാനം ഹിറ്റ് ലിസ്റ്റില്‍ എത്തിയിരിക്കുകയാണ്.

പ്രിയപ്പെട്ടവരില്‍ നിന്ന് വേര്‍പെട്ടിരിക്കുന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരുടെ കഥയാണ് ഡങ്കി. ബൊമന്‍ ഇറാനി, തപ്സി പന്നു, വിക്കി കൗശല്‍, വിക്രം കൊച്ചാര്‍, അനില്‍ ഗ്രോവര്‍ എന്നിങ്ങനെ ബോളിവുഡിലെ അഭിനയ പ്രതിഭകള്‍ ഷാരൂഖ് ഖാനൊപ്പം പ്രധാനപെട്ട കഥാപാത്രങ്ങളെ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, രാജ്കുമാര്‍ ഹിരാനി ഫിലിംസ് എന്നീ ബാനറുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ഡങ്കി രാജ്കുമാര്‍ ഹിരാനി, ഗൗരി ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിചിരിക്കുന്നത് അഭിജാത് ജോഷി, രാജ്കുമാര്‍ ഹിരാനി, കനിക ധില്ലന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതിയ ഡങ്കി, 2023 ഡിസംബര്‍ 21ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ കേരള പ്രൊമോഷന്‍ ചെയ്യുന്നത് പപ്പെറ്റ് മീഡിയ ആണ്.

Content Highlights: Dunki Drop 5 O Maahi Shah Rukh Khan Taapsee Pannu Pritam Arijit Singh Irshad Kamil