റോയ് എപ്പോൾ വരും? കാരണങ്ങൾ വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട് -സംവിധായകൻ

റോയ് സിനിമയുടെ പോസ്റ്റർ, സുനിൽ ഇബ്രാ​ഹിം | ഫോട്ടോ: www.facebook.com/swandamsunil
റോയ് സിനിമയുടെ പോസ്റ്റർ, സുനിൽ ഇബ്രാ​ഹിം | ഫോട്ടോ: www.facebook.com/swandamsunil

രണ്ട് വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണം പൂർത്തിയാക്കിയ സുരാജ് വെഞ്ഞാറമ്മൂട് ചിത്രം റോയ് പ്രദർശനത്തിനെത്താൻ വൈകുന്നതിൽ വിശദീകരണവുമായി സംവിധായകൻ സുനിൽ ഇബ്രാഹിം. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

"കാരണങ്ങൾ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷെ പറയുന്നില്ല എന്ന് സുനിൽ ഇബ്രാഹിം എഴുതി. ഞങ്ങൾ നിങ്ങൾക്ക് നൽകേണ്ടത് വാർത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂർവം തിരിച്ചറിയുന്നു."

ഈ സാഹചര്യത്തിൽ ഏറ്റവുമധികം നിരാശരാവേണ്ട ഞങ്ങൾ ഫുൾ പവറിൽ ഇപ്പോഴും കാത്തിരിക്കുന്നത് സിനിമയിൽ അത്രക്ക് പ്രതീക്ഷയുള്ളത് കൊണ്ടാണ്. ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ല എന്ന് മാത്രം ഉറപ്പ് തരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധാ.കന്റേത് തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 

Content Highlights: director sunil ibrahim about roy movie release delay, roy movie release, suraj venjaramoodu