ചിരഞ്ജീവി - ബോബി കൊല്ലി ചിത്രം 'ചിരു 158' ആരംഭിച്ചു, നിർണായകവേഷത്തിൽ അനശ്വര രാജൻ

മെഗാസ്റ്റാർ ചിരഞ്ജീവി സൂപ്പർ ഹിറ്റ് സംവിധായകൻ ബോബി കൊല്ലിയുമായി വീണ്ടും കൈകോർക്കുന്ന ചിത്രം പൂജ ചടങ്ങുകളോടെ ആരംഭിച്ചു. കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണൻ നിർമിക്കുന്ന ഈ ഹൈ-വോൾട്ടേജ് എന്റർടെയ്‌നർ ചിത്രത്തിന് താൽക്കാലികമായി നൽകിയിരിക്കുന്ന പേര് #ചിരുബോബി2 / #ചിരു158 എന്നാണ്. കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി വൻകിട പ്രോജക്ടുകൾ നൽകിയ കെവിഎൻ പ്രൊഡക്ഷൻസിന്റെ ആദ്യ തെലുങ്ക് സംരംഭം കൂടിയാണ് ഈ ചിത്രം.
പവൻ കല്യാൺ, നാഗബാബു എന്നിവർ മുഖ്യാതിഥികളായി എത്തിയ പൂജ ചടങ്ങ്, യഥാർത്ഥത്തിൽ മെഗാ ഇവന്റ് ആയി മാറി. മെഗാ ത്രയം വേദി പങ്കിടുന്നത് കാണുന്നത് ആരാധകർക്ക് ഒരു ദൃശ്യ വിരുന്നായിരുന്നു. പവൻ കല്യാൺ ക്ലാപ് ബോർഡ് നൽകിയപ്പോൾ, സുസ്മിത കൊനിഡേല സ്വിച്ച് ഓൺ നിർവഹിച്ചു. ആദ്യ ഷോട്ട് സംവിധാനം ചെയ്തത് വി.വി. വിനായക് ആണ്. ബി. ഗോപാൽ, കോദണ്ടരാമിരെഡ്ഡി, നാഗബാബു എന്നിവർ തിരക്കഥ നിർമാതാക്കൾക്ക് കൈമാറി. നിരവധി പ്രമുഖ സംവിധായകരുടെയും നിർമാതാക്കളുടെയും സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. കെവിഎൻ പ്രൊഡക്ഷൻസിൽ നിന്നുള്ള ലോഹിത്തും സംഘത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തു.
ജനങ്ങളുടെ സ്പന്ദനം മനസ്സിലാക്കുന്ന സംവിധായകൻ ബോബി കൊല്ലി ഇത്തവണ ഒരു വമ്പൻ കഥയാണ് ഒരുക്കിയിരിക്കുന്നത്. വ്യാപ്തിയും തീവ്രതയും ഗംഭീര കാഴ്ചയും വാഗ്ദാനംചെയ്യുന്ന രീതിയിൽ മെഗാ കാൻവാസിൽ ആണ് ചിത്രം ഒരുങ്ങുന്നത്. പതിറ്റാണ്ടുകളായി എണ്ണമറ്റ ഐക്കണിക് കഥാപാത്രങ്ങൾക്ക് പേരുകേട്ട ചിരഞ്ജീവി, തന്റെ കരിയറിലെ ഏറ്റവും തീവ്രമായ വേഷങ്ങളിലൊന്നിൽ ആണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഫിറ്റ്നസ് പരിവർത്തനം പ്രദർശിപ്പിക്കുന്ന ജിം സെഷൻ വീഡിയോ, ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
ചിത്രത്തിൽ ഒരു നിർണായക വേഷത്തിനായി മലയാള നടി അനശ്വര രാജനെ തീരുമാനിച്ചിട്ടുണ്ട്. ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് വെള്ളിയാഴ്ച ഹൈദരാബാദിൽ ആരംഭിക്കും. നേരത്തെ, ആകർഷകമായ ഒരു കൺസെപ്റ്റ് പോസ്റ്ററും, ശ്രദ്ധേയമായ ഒരു ലുക്ക് ടെസ്റ്റ് ഇമേജും പുറത്തിറക്കിയതുമുതൽ ചിത്രത്തെക്കുറിച്ചുള്ള ആവേശം ആരാധകർക്കിടയിൽ ഏറെ ശക്തമാണ്. വാൾട്ടയർ വീരയ്യയുടെ വൻ വിജയത്തിന് ശേഷം, ചിരഞ്ജീവിയും ബോബി കൊല്ലിയും വീണ്ടും ഒന്നിക്കുന്നത് വലിയ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
രചന, സംവിധാനം: ബോബി കൊല്ലി, പ്രൊഡക്ഷൻ ബാനർ: കെവിഎൻ പ്രൊഡക്ഷൻസ്, നിർമ്മാതാവ്: വെങ്കട്ട് കെ നാരായണ, സംഗീതം: തമൻ എസ്, തിരക്കഥാകൃത്തുക്കൾ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി, അഡീഷണൽ തിരക്കഥാകൃത്തുക്കൾ: ഹരി മോഹന കൃഷ്ണ, വിനീത് പൊട്ലൂരി, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റർ: ആന്റണി റൂബൻ, പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, സംഭാഷണങ്ങൾ: ഭാനു-നന്ദു, ചീഫ് കോ-ഡയറക്ടർമാർ: ബെല്ലംകൊണ്ട സത്യം, പൂസല രാധാകൃഷ്ണ, കോ-ഡയറക്ടർ: വി. ക്രാന്തി ചക്രവർത്തി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശരണ്യ പൊട്ല, മാർക്കറ്റിംഗ്ഃ ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി
Content Highlights: Megastar Chiranjeevi has officially reunited with blockbuster director Bobby Kolli for a highly anticipated high-voltage entertainer, temporarily titled #Chiru158 (or #ChiruBobby2). The movie marks the maiden Telugu venture for KVN Productions. Acclaimed Malayalam actress Anaswara Rajan has been officially cast to play a crucial role in the project. The regular shooting for the movie is scheduled to kick off in Hyderabad on Friday.