90 കളിലെ മനോഹരമായ പ്രണയം അഭ്രപാളികളിലേക്ക്... 'ചിരം ' വെള്ളിയാഴ്ച തിയേറ്ററുകളിൽ

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം 'ചിരം' ഒക്ടോബർ 9ന് റിലീസിനെത്തുന്നു. സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിന്ധു പരടയിൽ, എൻ സുധീർ എന്നിവരാണ്.
90' കളിലെ അതിമനോഹരമായ ഒരു പ്രണയവും പ്രണയത്തിന്റെ ഭാഗമാകുന്ന വിരഹവും, അത് നൽകുന്ന വേദനയും എല്ലാം ഇഴചേർന്നുനിൽക്കുന്ന ഒരു പ്രണയകാവ്യമാണ് 'ചിരം' . കൊൽക്കത്തയിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൽ പ്രശസ്തമായ ഹൗറ ബ്രിഡ്ജും, ഹൂഗ്ലി നദിയും വിശ്വഭാരതി സർവ്വകലാശാലയും കൊൽക്കത്ത ജീവിതവും കാണാം
'ബാവുൾ- സംഗീതവും ജീവിതവും' എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്നതിനായി കൊൽക്കത്തയിലെ വിശ്വഭാരതി സർവകലാശാലയിൽ എത്തുന്ന സീത എന്ന മലയാളി പെൺകുട്ടി അവിടെവെച്ച് തന്റെ പ്രൊഫസറുടെ സുഹൃത്തായ ഫ്രീലാൻസ് ഫോട്ടോഗ്രാഫർ സാമുമായി പ്രണയത്തിലാകുന്നു. ഇവരുടെ പ്രണയവും വിരഹവും ജീവിതവും ചിത്രത്തിന്റെ പ്രമേയമാകുന്നു. ബാവുൾ ജീവിതവും ഗോത്ര ജീവിതവും തമ്മിലുള്ള സമാനതകളും ചിത്രത്തിന്റെ പ്രധാന ഭാഗമാണ്.
ശ്രീകാന്ത് മുരളി, ഷെല്ലി കിഷോർ, ഗീതി സംഗീത, അമ്പിളി, തേജസ്വിനി ഭക്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ കഥ സിന്ധു പരടയിൽ. തിരക്കഥ കെ. രാജഗോപാൽ, സിന്ധു പരടയിൽ. ക്യാമറ ആനന്ദ്j ബാലകൃഷ്ണൻ. എഡിറ്റർ സി. വി സജയൻ. ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണൻ. സംഗീതം എം. ജയചന്ദ്രൻ, ഗിരീഷ് നാരായൺ. ബി ജിഎം ഗിരീഷ് നാരായണൻ.
മേക്കപ്പ് പ്രദീപ് രംഗൻ. ആർട്ട് ബിനോയ് തലകുളത്തൂർ. കോസ്റ്റ്യൂം പ്രദീപ് കാടക്കാശ്ശേരി. സൗണ്ട് ഡിസൈൻ രംഗനാഥ് രവി. പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ. പ്രൊഡക്ഷൻ മാനേജർ നിഷാന്ത് പന്നിയങ്കര. കളറിസ്റ്റ് ലിജു പ്രഭാകർ. കോറിയോഗ്രഫി - അയ്യപ്പദാസ്. പ്രൊജക്ട് കൊ - ഓർഡിനേറ്റേഴ്സ് - കെ.ജെ വിനയൻ, ഗോപിനാഥ് മുറിയാട്. പി ആർ ഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പാടി. പബ്ലിസിറ്റി ഡിസൈൻസ് -ആന്റണി സ്റ്റീഫൻ.
കൊൽക്കത്ത, ഋഷികേശ്, ധോണി, പാലക്കാട്, വാഗമൺ എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഒക്ടോബർ 9 ന് തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത് സത്യജിത് ഫിലിംസ് ത്രു വള്ളുവനാടൻ സിനിമാക്കമ്പനി.
Content Highlights: Romantic drama Chiram, starring Anoop Menon and Aishwarya Mithun Koroth and set against the picturesque backdrop of Kolkata and Visva-Bharati University, is all set for a theatrical release on October 9.