മേജർ രവിക്കെതിരായ പരാമർശം; സൈനികരെ അവഹേളിച്ചെന്ന് പരാതി, ശാന്തിവിള ദിനേശിനെതിരെ കേസ്

തിരുവനന്തപുരം: സൈനികരെ അവഹേളിച്ചെന്ന പരാതിയിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ കേസ്. അനന്തപുരി സോൾജിയേഴ്സ് എന്ന സൈനിക കൂട്ടായ്മയുടെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് കേസെടുത്തത്. യൂട്യൂബ് ചാനലിനെതിരെയും കേസെടുത്തു.
യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദിനേശ്, സംവിധായകൻ മേജർ രവിയെ അധിക്ഷേപിക്കുന്ന ഭാഗങ്ങളുണ്ടായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് പരാതി. ശാന്തിവിള ദിനേശിന്റെ പരാമർശങ്ങൾ സൈനികരെ അവഹേളിക്കുന്നതാണെന്നാണ് പരാതിയിലെ ആരോപണം.
'വിരമിച്ച സൈനികർക്ക് പട്ടിയുടെ വിലയുണ്ടോ' എന്ന ശാന്തിവിള ദിനേശിന്റെ പരാമർശമാണ് പരാതിക്കാധാരം. കൂട്ടായ്മയുടെ ഭാരവാഹിയായ രാജേന്ദ്രപ്രസാദ് ആണ് പരാതിക്കാരൻ. ശാന്തിവിള ദിനേശ് ഒന്നാം പ്രതിയും യൂട്യൂബ് ചാനൽ രണ്ടാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്. ബോധപൂർവം പ്രകോപനം സൃഷ്ടിച്ച് കലാപമുണ്ടാക്കാനുള്ള ശ്രമത്തിനെതിരായ ഭാരതീയ ന്യായ സംഹിതയുടെ വകുപ്പ് ചേർത്താണ് കേസ്.
Content Highlights: Thiruvananthapuram City Cyber Police registered a case against director Shanthivila Dinesh following a complaint by a military forum named Ananthapuri Soldiers. The case stems from derogatory remarks made by Dinesh against director Major Ravi and ex-servicemen during a YouTube interview. The YouTube channel 'My Media Originals' has been named as the second accused in the case. The complainant, Rajendra Prasad, cited Dinesh's offensive remark regarding retired soldiers as the basis for the legal action. The case was booked under relevant provisions of the Bharatiya Nyaya Sanhita for intentionally provoking breach of peace.