ബഹിഷ്കരണാഹ്വാനങ്ങൾ ഏറ്റില്ല, രണ്ടുദിവസംകൊണ്ട് 150 കോടി ക്ലബിൽ ബ്രഹ്മാസ്ത്ര

ബഹിഷ്കരണാഹ്വാനങ്ങൾക്കിടയിലും രൺബീർ കപൂറും ആലിയ ഭട്ടും പ്രധാനവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്രയുടെ ആദ്യഭാഗം ‘ശിവ’ രണ്ടു ദിവസംകൊണ്ട് നേടിയത് 150 കോടി രൂപ.
ഒമ്പതിന് റിലീസ് ചെയ്ത ചിത്രം ആദ്യദിനം 75 കോടി നേടിയിരുന്നു. ചിത്രത്തിന് മൂന്ന് ഭാഗങ്ങളുണ്ട്.
400 കോടിയുടെ ബജറ്റിൽ ഒരുങ്ങുന്ന സിനിമ ബോളിവുഡ് ചരിത്രത്തിൽ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അയൻ മുഖർജിയാണ് സംവിധാനം .
പ്രണയമാണ് ലോകത്തെ ഏറ്റവുംവലിയ ബ്രഹ്മാസ്ത്രമെന്നും ഈയവസരത്തിൽ പ്രേക്ഷകരോട് നന്ദി പറയുന്നെന്നും സംവിധായകൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഇന്ത്യൻ പുരാണങ്ങളിലെ സങ്കല്പങ്ങളും ഇന്നത്തെ ലോകവും ബന്ധിപ്പിച്ചാണ് ബ്രഹ്മാസ്ത്ര ഒരുക്കിയിരിക്കുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന അക്കിനേനി, മൗനി റോയി എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
Content Highlights: brahmastra in 150 crore club, ranbir kapoor and alia bhatt