ബേബി ചേച്ചി ഒടുവില്‍ പറഞ്ഞു; മോനേ, എന്തെങ്കിലും ചെറിയ ചാന്‍സുണ്ടേല്‍ അറിയിക്കണേ..

കനക, സോന നായര്‍ എന്നിവര്‍ക്കൊപ്പം ബേബി സുരേന്ദ്രന്‍ (ഒരു പഴയകാല ചിത്രം), ബേബി സുരേന്ദ്രന്‍
കനക, സോന നായര്‍ എന്നിവര്‍ക്കൊപ്പം ബേബി സുരേന്ദ്രന്‍ (ഒരു പഴയകാല ചിത്രം), ബേബി സുരേന്ദ്രന്‍

ന്തരിച്ച നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ ബേബി സുരേന്ദ്രന് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ-സീരിയല്‍ പ്രവര്‍ത്തകര്‍. നടന്‍ കിഷോര്‍ സത്യ, സംവിധായകന്‍ മുഹമ്മദ് സഹീര്‍ തുടങ്ങിയവര്‍ ബേബി സുരേന്ദ്രനെ അനുസ്മരിച്ചു.

പഞ്ചാബി ഹൗസ് എന്ന ഒരു സിനിമയില്‍ മാത്രമേ അവരോടൊപ്പം സഹകരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. ഒരു ശല്യവുമുണ്ടാക്കാത്ത ഒരു പാവം സ്ത്രീ. എന്ന് പറഞ്ഞുകൊണ്ടാണ് മുഹമ്മദ് സഹീര്‍ വാക്കുകള്‍ പങ്കിട്ടത്.

'അവസാനമായി കണ്ടത് 'തിമിര'ത്തിന്റെ പ്രീവ്യൂ ഷോയ്ക്ക് തിരുവനന്തപുരത്തു വെച്ചാണ്. ഇടക്കെപ്പോഴോ ഒരു ആക്‌സിഡന്റ് ഉണ്ടാവുകയും കാലിന് ചെറിയ മുടന്തു പോലെ തോന്നുകയും ചെയ്തു അന്ന്. മോനേ, എന്തെങ്കിലും ചെറിയ ചാന്‍സുകള്‍ ഉണ്ടെങ്കില്‍ അറിയിക്കണേ എന്നാണ് ചേച്ചി ഏറ്റവും ഒടുവില്‍ കണ്ടപ്പോള്‍ പറഞ്ഞത്. ജൂണ്‍ 20 നാണ് വാട്ട്‌സ്ആപ്പില്‍ അവസാനമായി ഒരു മെസേജ് വന്നത്'- മുഹമ്മദ് സമീര്‍ കുറിച്ചു.

അപ്രതീക്ഷിതമായ ഒരു വിടപറയല്‍ കൂടി.... ബേബിച്ചേച്ചി(ബേബി സുരേന്ദ്രന്‍) പോയി.....ചേച്ചി.... നിങ്ങള്‍ എന്റെ ഹൃദയത്തില്‍ എന്നും ജീവിക്കും എന്നാണ് കിഷോര്‍ കുറിച്ചത്.

നടി ബേബി സുരേന്ദ്രന്‍ അന്തരിച്ചു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു, തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാവുകയും ചൊവ്വാഴ്ച രാത്രിയോടുകൂടി മരണം സംഭവിക്കുകയുമായിരുന്നു.

എന്റെ സൂര്യപുത്രിക്ക്, സ്ത്രീധനം, തച്ചോളി വര്‍ഗീസ് ചേകവര്‍, ഇന്നലെകളില്ലതെ, വാദ്ധ്യാര്‍, ഗ്ലോറിയ ഫെര്‍ണാണ്ടസ് ഫ്രം യു.എസ്.എ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തി.മി.രം ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.

Content Highlights: Baby surendran Malayalam Actor demise, co-artists pays tribute 

Content Highlights: