അമിതാഭ് ബച്ചന് വീണ്ടും ബോംബ് ഭീഷണി; മൂന്നാഴ്ചയ്ക്കിടെ രണ്ടാം തവണ

ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വസതി 'ജൽസ', ബോംബെ ഹൈക്കോടതി, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ), വർളി റേസ് കോഴ്സ് എന്നിവയുൾപ്പെടെ മുംബൈയിലെ പ്രമുഖ കേന്ദ്രങ്ങളിൽ ബോംബ് ഭീഷണി. ഭീഷണി സന്ദേശം അടങ്ങിയ ഇമെയിൽ ലഭിച്ചതിനെ തുടർന്ന് മുംബൈ നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും പോലീസും സ്ഥലങ്ങളിലെത്തി തിരച്ചിൽ ആരംഭിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അതിനു പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിയാനും മുംബൈ പോലീസ് അന്വേഷണം ഊർജിതമാക്കി.
ഒരുമാസത്തിനിടെ രണ്ടാം തവണയാണ് അമിതാഭ് ബച്ചനെ ലക്ഷ്യമിട്ട് ഭീഷണി സന്ദേശം എത്തുന്നത്. നേരത്തെ, മുംബൈയിലെ ഒരു സ്കൂളിലായിരുന്നു ഇ- മെയിൽ സന്ദേശം ലഭിച്ചത്. പിന്നാലെ ബച്ചന് സുരക്ഷ വർധിപ്പിച്ചിരുന്നു.
ആരാധകരെ കാണാൻ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിറകിൽനിന്ന് വന്ന ബച്ചന്റെ വീഡിയോ വൈറൽ ആയിരുന്നു. താരങ്ങളെ ലക്ഷ്യമിട്ട് തുടർച്ചയായി ഭീഷണി സന്ദേശം ലഭിക്കുന്ന സാഹചര്യത്തിൽ, പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ കത്ത് നൽകിയിരുന്നു.
Content Highlights: A fresh bomb threat email targeted Amitabh Bachchan's residence 'Jalsa' alongside the Bombay High Court and BSE. Mumbai Police and Bomb Detection and Disposal Squad (BDDS) initiated extensive searches across specified locations. High security alert issued across Mumbai city as authorities investigate the origin of the threat email. This marks the second bomb threat targeting the veteran actor within a span of three weeks.All India Cine Workers Association previously sought Prime Minister intervention regarding security threats to film stars.