അല്ലു അർജുനേയും ഭാര്യയേയും ആരാധകർ വളഞ്ഞു; പിരിഞ്ഞുപോകാൻ അഭ്യർത്ഥിച്ച് താരം

#Movies Desk
അല്ലു അര്‍ജുന്‍, സ്‌നേഹ റെഡ്ഡി.| allusnehareddy/Instagram
അല്ലു അര്‍ജുന്‍, സ്‌നേഹ റെഡ്ഡി.| allusnehareddy/Instagram

പ്രിയപ്പെട്ട താരങ്ങളെ കാണുമ്പോൾ ആരാധകർ നിയന്ത്രണം വിടുന്നത് ആദ്യത്തെ സംഭവമല്ല. അല്ലു സിനിമ എന്ന് പേരിട്ടിരിക്കുന്ന പുതിയ തിയേറ്ററിന്റെ സോഫ്റ്റ് ലോഞ്ചിന് ഹൈദരാബാദിലെത്തിയ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും കഴിഞ്ഞ ദിവസം ഇതേ അവസ്ഥയിലൂടെ കടന്നുപോയി.

തിയേറ്ററിന്റെ സോഫ്റ്റ് ലോഞ്ചിന് ശേഷം അല്ലു അർജുനും ഭാര്യ സ്‌നേഹ റെഡ്ഡിയും ഹൈദരാബാദിലെ ഒരു കഫേ സന്ദർശിച്ചിരുന്നു. ആളുകൾ താരദമ്പതികളെ തിരിച്ചറിഞ്ഞതോടെ ചിത്രങ്ങളും വീഡിയോയും പകർത്താൻ ചുറ്റും കൂടി. ആരാധകരുടെ തള്ളിക്കയറ്റം അനിയന്ത്രിതമായപ്പോൾ അല്ലുവിന് സ്‌നേഹയെ ചേർത്ത് പിടിച്ച് ആളുകളോട് പിന്തിരിഞ്ഞ് പോകാൻ അഭ്യർഥിക്കേണ്ടി വന്നു.

തിരക്ക് അനിയന്ത്രിതമാകുന്നതോടെ കഫേക്ക് പുറത്തേക്ക് പോകാൻ കഷ്ടപ്പെടുന്ന അല്ലുവിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചു. ഇതിനിടെ നടന്റെ സുരക്ഷാഉദ്യോഗസ്ഥർ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഷ്ടപ്പെടുന്നതും വീഡിയോയിൽ കാണാം. കഫേയിൽ നിന്നും പുറത്തിറങ്ങിയപ്പോഴും ജനക്കൂട്ടം അവരെ പിന്തുടർന്നു. സ്‌നേഹയെ സുരക്ഷിതമായി കാറിനുള്ളിലാക്കിയ ശേഷം ജനക്കൂട്ടത്തെ നോക്കി അഭിവാദ്യം ചെയ്യാൻ താരം മറന്നില്ല.

നിർമ്മാതാവ് എസ്‌കെഎൻ അല്ലു സിനിമാസ് സോഫ്റ്റ് ലോഞ്ചിൽ പങ്കെടുത്തിരുന്നു. ഏഷ്യയിലെ ഒന്നാമത്തെയും ലോകത്ത് രണ്ടാമത്തെയും ഏറ്റവും വലിയ ഡോൾബി സിനിമ ഇതാണെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. തിയേറ്ററിനുള്ളിൽ

അല്ലുവിന്റെ മുത്തച്ഛൻ അല്ലു രാമലിംഗയ്യ, അച്ഛൻ അല്ലു അരവിന്ദ്, അമ്മാവൻ ചിരഞ്ജീവിയുടെ എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

Content Highlights: South Indian superstar Allu Arjun faced fan frenzy visiting a cafe after the soft launch of his new theatre, `Allu Cinemas`, in Hyderabad. See the video of the crowd and his reaction.