എൺപത്തിരണ്ടാം വയസ്സില്‍ ആൺകുഞ്ഞിന്റെ അച്ഛനായി അൽ പാച്ചിനോ

അൽ പാച്ചിനോ | ഫോട്ടോ: എ.എഫ്.പി
അൽ പാച്ചിനോ | ഫോട്ടോ: എ.എഫ്.പി

എൺപത്തിരണ്ടാം വയസ്സില്‍ ആൺകുഞ്ഞിന്റെ അച്ഛനായി ഹോളിവുഡ് താരം അൽ പാച്ചിനോ. ഇപ്പോഴത്തെ ജീവിതപങ്കാളിയായ 29-കാരി നൂർ അൽഫലായിൽ ആണ് സൂപ്പർതാരത്തിന് കുഞ്ഞ് ജനിച്ചിരിക്കുന്നത്. അൽ പാച്ചിനോയുടെ നാലാമത്തെ കുഞ്ഞാണിപ്പോൾ ജനിച്ചിരിക്കുന്നത്.

കോവിഡ് സമയത്താണ് അൽ പാച്ചിനോയും നൂറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രണയത്തിന് ഇരുവർക്കുമിടയിൽ പ്രായം ഒരു തടസമേ ആയില്ലെന്ന് പേജ് സിക്സ് റിപ്പോർട്ട് ചെയ്തിരുന്നു. നൂറിന്റെ പിതാവിനേക്കാൾ പ്രായമുണ്ട് അൽ പാച്ചിനോയ്ക്കെന്നും അവർ പറഞ്ഞിരുന്നു.

ആദ്യ കാമുകിയായ ജാൻ ടാറന്റിൽ ജൂലി മേരി എന്നൊരു മകളാണ് അൽ പാച്ചിനോയ്ക്കുള്ളത്. ജൂലിക്ക് ഇപ്പോൾ 33 വയസുണ്ട്. രണ്ടാമത്തെ പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ആന്റൺ, ഒലിവിയ എന്നീ ഇരട്ടക്കുട്ടികളും താരത്തിനുണ്ട്. 22 വയസായി ഇരുവർക്കും. 1997 മുതൽ 2003 വരെയുള്ള കാലയളവിലായിരുന്നു ജാൻ ടാറന്റും ബെവേർളിയുമായുള്ള അൽ പാച്ചിനോയുടെ ബന്ധം നിലനിന്നിരുന്നത്.

Content Highlights: Al Pacino News, Al Pacino has now become a dad again at the age of 83