അൽ പാച്ചിനോയ്ക്ക് വയസ് 82, കാമുകിയ്ക്ക് 29; അച്ഛനാവാൻ പോവുകയാണെന്ന് സൂപ്പർ താരം

ലോകമെമ്പാടും ആരാധകരുള്ള അമേരിക്കൻ താരമാണ് അൽ പാച്ചിനോ. 82 വയസായ താരത്തിന് 29 കാരിയായ നൂർ അൽഫലാ ആണ് ഇപ്പോഴത്തെ ജീവിതപങ്കാളി. ഇരുവരും കുഞ്ഞുപിറക്കുന്ന സന്തോഷത്തിലാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. എട്ടുമാസം ഗർഭിണിയാണ് നൂർ. അൽ പാച്ചിനോയുടെ പ്രതിനിധിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പീപ്പിൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് സമയത്താണ് അൽ പാച്ചിനോയും നൂറും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. പ്രണയത്തിന് ഇരുവർക്കുമിടയിൽ പ്രായം ഒരു തടസമേ ആയില്ലെന്നാണ് പേജ് സിക്സ് റിപ്പോർട്ട് ചെയ്തത്. നൂറിന്റെ പിതാവിനേക്കാൾ പ്രായമുണ്ട് അൽ പാച്ചിനോയ്ക്കെന്നും അവർ റിപ്പോർട്ട് ചെയ്തു.
നാലാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് സൂപ്പർ താരം ഇപ്പോൾ. ആദ്യ കാമുകിയായ ജാൻ ടാറന്റിൽ ജൂലി മേരി എന്നൊരു മകളാണ് അൽ പാച്ചിനോയ്ക്കുള്ളത്. ജൂലിക്ക് ഇപ്പോൾ 33 വയസുണ്ട്. രണ്ടാമത്തെ പങ്കാളിയായ ബെവേർളി ഡി എയ്ഞ്ചലോയിൽ ആന്റൺ, ഒലിവിയ എന്നീ ഇരട്ടക്കുട്ടികളും താരത്തിനുണ്ട്. 22 വയസായി ഇരുവർക്കും. 1997 മുതൽ 2003 വരെയുള്ള കാലയളവിലായിരുന്നു ജാൻ ടാറന്റും ബെവേർളിയുമായുള്ള അൽ പാച്ചിനോയുടെ ബന്ധം നിലനിന്നിരുന്നത്.
അൽ പാച്ചിനോയ്ക്ക് മുമ്പും തന്നേക്കാൾ ഒരുപാട് മുതിർന്നവരുമായി നൂർ ഡേറ്റിങ് നടത്തിയിരുന്നു. 74-കാരനായ മിക്ക് ജാഗറുമായി ഡേറ്റിങ് നടത്തുമ്പോൾ 22 വയസായിരുന്നു നൂറിന് പ്രായം. 60-കാരനായ നിക്കോളാസ് ബെർഗ്രുവെൻ എന്ന ബില്ല്യണയറുമായും നൂർ ഡേറ്റിങ് നടത്തിയിരുന്നു.
Content Highlights: Al Pacino 82, and GF Noor Alfallah 29 are now expecting a baby, Al Pacino Girlfriend