അജയ് വാസുദേവും നിഷാദ് കോയയും പ്രധാനവേഷത്തില്‍; കെ. ഷമീര്‍ ചിത്രം ഒരുങ്ങുന്നു

ചിത്രത്തിന്റെ പോസ്റ്റര്‍ | photo: special arrangements
ചിത്രത്തിന്റെ പോസ്റ്റര്‍ | photo: special arrangements

സംവിധായകന്‍ അജയ് വാസുദേവും തിരക്കഥാകൃത്തും നിര്‍മാതാവുമായ നിഷാദ് കോയയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും കൊച്ചിയില്‍ നടന്നു. വേ ടു ഫിലിംസ്, ബിയോണ്ട് സിനിമ ക്രിയേറ്റീവ്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിച്ച്, കെ. ഷമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും അഭിനയിക്കുന്നത്. 'ഒരു ജാതി മനുഷ്യന്‍' എന്ന ചിത്രത്തിന് ശേഷം കെ.ഷമീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

'പകലും പാതിരാവും' എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവും നിഷാദ് കോയയും ഒന്നിക്കുന്നു എന്നതിനേക്കാളുപരി ഇരുവരും ആദ്യമായി മുഴുനീള വേഷത്തില്‍ എത്തുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ പ്രത്യേകത. മാര്‍ച്ച് 16-ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് 'പ്രൊഡക്ഷന്‍ നമ്പര്‍ 2' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. 

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുഗു എന്നീ അഞ്ച് ഭാഷകളിലായി പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് 'പ്രൊഡക്ഷന്‍ നമ്പര്‍ 2' എത്തുന്നത്. ആക്ഷന്‍ സൈക്കോ ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ പാലക്കാട്, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, തിരുവില്വാമല എന്നിവിടങ്ങളാണ്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ | photo: special arrangements

ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, ഷാരൂഖ് ഷമീര്‍, അഷറഫ് ഗുരുക്കള്‍, ഇറാനിയന്‍ താരം റിയാദ് മുഹമ്മദ്, ഹൈദര്‍അലി, ജയകൃഷ്ണന്‍, ശ്രീയ അയ്യര്‍, ജീജ സുരേന്ദ്രന്‍, ലിജി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. പുതുമുഖം കൃഷ്ണ പ്രവീണയാണ് നായിക. ഹരീഷ് എ.വി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം ജെറിന്‍ രാജാണ് കൈകാര്യം ചെയ്യുന്നത്. ദിലീപ് കുറ്റിച്ചിറ, സുഹൈല്‍ സുല്‍ത്താന്‍, കെ. ഷെമീര്‍, രാജകുമാരന്‍ എന്നിവരുടെ വരികള്‍ക്ക് യൂനസിയോ ആണ് സംഗീതം നല്‍കുന്നത്.

പ്രൊജക്ട് ഡിസൈനര്‍: പി. ശിവപ്രസാദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സന്തോഷ് ചെറുപൊയ്ക, കലാസംവിധാനം: അനില്‍ രാമന്‍കുട്ടി, വസ്ത്രാലങ്കാരം: റസാഖ് തിരൂര്‍, മേക്കപ്പ്: സിജേഷ് കൊണ്ടോട്ടി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉനൈസ് എസ്., സൗണ്ട് ഡിസൈന്‍ & മിക്‌സ്: കരുണ്‍ പ്രസാദ്, കോറിയോഗ്രഫര്‍: ഷിജു മുപ്പത്തടം, ആക്ഷന്‍: റോബിന്‍ഛാ, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്, പി. ശിവപ്രസാദ്, സ്റ്റില്‍സ്: അജ്മല്‍ ലത്തീഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: ബി.സി ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മാജിക് മൊമെന്റ്‌സ്. 

Content Highlights: ajay vasudev and nishadh koya new movie production no 2