അഹാന കൃഷ്ണയും നിമിഷ് രവിയും വിവാഹിതരായി; ചിത്രങ്ങൾ

#Movies Desk
അഹാന കൃഷ്ണയും നിമിഷ് രവിയും | Photo: Instagram/ Ahaana Krishna
അഹാന കൃഷ്ണയും നിമിഷ് രവിയും | Photo: Instagram/ Ahaana Krishna

ടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. അഹാന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. കോവളത്തെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം. ഞായറാഴ്ചനടന്ന വിവാഹത്തിന്റെ ചിത്രങ്ങളാണ് അഹാന പങ്കുവെച്ചത്. നടൻ ദുൽഖർ സൽമാൻ ഉൾപ്പെടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. നടി മഞ്ജു വാര്യർ അടക്കമുള്ളവർ പോസ്റ്റിൽ കമന്റുമായെത്തി.

20-ഓളം സ്ലൈഡുകളായാണ് അഹാന വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. ദുൽഖർ സൽമാൻ, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് ഉൾപ്പെടെ ചടങ്ങുകളിൽ പങ്കെടുത്തു. പിതാവ് ജി. കൃഷ്ണകുമാർ, അമ്മ സിന്ധു കൃഷ്ണ എന്നിവരും ചിത്രങ്ങളിലുണ്ട്.

നിമിഷ് അഹാനയെ താലി ചാർത്തുന്നതും മോതിരം അണിയിക്കുന്നതും ചിത്രങ്ങളിൽ കാണാം. ദുൽഖറിന്റെ സാന്നിധ്യത്തിൽ വധൂവരന്മാർ വിവാഹവേദിയിൽ ചുംബിക്കുന്നതും ചിത്രങ്ങളിലുണ്ട്.

സെപ്റ്റംബർ 13-ന് നടന്ന വിവാഹത്തിന്റെ റിസപ്ഷൻ ചൊവ്വാഴ്ചയാണ്. വൈകിട്ട് ആറരമുതൽ നടക്കുന്ന റിസപ്ഷന്റെ ക്ഷണക്കത്ത് നേരത്തെ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യം സ്ഥിരീകരിക്കാൻ കുടുംബം തയ്യാറായിരുന്നില്ല. സുബ്രഹ്‌മണ്യം ഹാൾ ട്രിവാൻഡ്രം ക്ലബ്ബിലാണ് റിസപ്ഷൻ.

തെന്നിന്ത്യയിൽ തിരക്കുള്ള ഛായാഗ്രാഹകരിൽ ഒരാളാണ് നിമിഷ് രവി. രാജീവ് രവി സംവിധാനം ചെയ്ത 'ഞാൻ സ്റ്റീവ് ലോപ്സ്' എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ബി.ജെ.പി. നേതാവുകൂടിയായ നടൻ ജി. കൃഷ്ണകുമാറിന്റെ മകളാണ് അഹാന. നടിയുടെ ആദ്യ ചിത്രത്തിൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നു നിമിഷ് രവി. അഹാന നായികയായ ടൊവിനോ തോമസ് ചിത്രം 'ലൂക്ക'യുടെ ഛായാഗ്രഹണം നിമിഷ് ആയിരുന്നു.

Content Highlights: Actress Ahaana Krishna tied the knot with cinematographer Nimish Ravi. The wedding took place at a private resort in Kovalam, Thiruvananthapuram. Ahaana Krishna shared her official wedding photographs on Instagram. Actor Dulquer Salmaan attended the wedding ceremony.