ഞാന്‍ കുള്ളനല്ല, നിങ്ങളുടെ ഉയരമില്ല എന്നേയുള്ളൂ, പോസ്റ്റര്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി

-
-

സുധി കോപ്പയും സുരഭി ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ഞാന്‍ മനോഹരന്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളാണ് ചിത്രം പ്രധാനമായും പറയുന്നതെന്നും ചിത്രത്തിലെ അഭിനേതാക്കളെയും മറ്റ് അണിയറ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തി സുരഭി പറയുന്നു. ഞാന്‍ കുള്ളനല്ല, നിങ്ങളുടെ ഉയരമില്ല എന്നേയുള്ളൂ എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

സുരഭി ലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

Just unveiling the first look poster of my new movie #NjanManoharan, which was planned 2 yrs ago!??

I'M NOT SHORT I'M JUST UNUSUALLY NOT TALL

സുധി കോപ്പയും ഞാനും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് 'ഞാന്‍ മനോഹരന്‍'.

ഉയരക്കുറവുള്ള അച്ഛനും മകനും അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും ആ മകന്റെ സ്വപ്നങ്ങളും അതിമനോഹരമായി പറഞ്ഞു പോകുന്ന ചിത്രത്തില്‍ മനോഹരന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി മനോരഞ്ജനും മകനായി മാസ്റ്റര്‍ ആദിഷും അഭിനയിക്കുന്നു. ശാരീരികമായ പരിമിതികള്‍ ഒരുവന്റെ സ്വപ്നങ്ങളുടെയോ കഴിവിന്റേയോ പരിധി നിശ്ചയിക്കാനുള്ള അളവുകോല്‍ അല്ലെന്ന് വ്യക്തമാക്കുകയാണ് ചിത്രം. ലിദേഷ് ദേവസ്സി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സുനില്‍ ജോസഫാണ്. ജിന്‍സ് കെ ബെന്നിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഏപ്രില്‍ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിതിന്‍ പി മോഹനാണ് നിര്‍വ്വഹിക്കുന്നത്. മേക്കപ്പ് റഷീദ് അഹമ്മദ്, കോസ്റ്റ്യും സുനില്‍ റഹ്മാന്‍, കലാ സംവിധാനം അരുണ്‍ പി അര്‍ജുന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശശി പൊതുവാള്‍, പി ആര്‍ ഒ ദേവസിക്കുട്ടി.

Content Highlights : actress surabhi lakshmi facebook post njan manoharan movie poster

Content Highlights: