'ഇവിടെ ഡാൻസ് കളിച്ചില്ലേൽ ഞാൻ എവിടെ കളിക്കാനാണ്'; പഠിച്ച സ്‌കൂളിൽ അതിഥിയായി നടി മമിത ബൈജു, പൊളി വൈബ്

Screengrab Courtesy: Facebook.com/Ramesh Kidangoor
Screengrab Courtesy: Facebook.com/Ramesh Kidangoor

പഠിച്ച സ്‌കൂളില്‍ അതിഥിയായെത്തി നടി മമിത ബൈജു. കിടങ്ങൂര്‍ എന്‍.എസ്.എസ്. സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനാണ് പൂര്‍വവിദ്യാര്‍ഥിനികൂടിയായ മമിത ബൈജു അതിഥിയായെത്തിയത്. മമിതയെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് സ്വീകരിക്കുന്നതും മമിതയുടെ പ്രസംഗവും വേദിയില്‍ കുട്ടികള്‍ക്കൊപ്പം നൃത്തംചെയ്യുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

'നിങ്ങളെ കാണുമ്പോള്‍ സ്‌കൂള്‍ ലൈഫ് മിസ് ചെയ്യുന്നു' എന്നായിരുന്നു ചടങ്ങിലെ പ്രസംഗത്തിനിടെ മമിത ബൈജു പറഞ്ഞത്. പിന്നാലെ മമിത കുട്ടികള്‍ക്കുവേണ്ടി ഡാന്‍സ് ചെയ്യണമെന്ന് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് അഭ്യര്‍ഥനയുണ്ടെന്ന് അധ്യാപിക പറഞ്ഞു. 'ഇവിടെ ഡാന്‍സ് കളിച്ചില്ലേല്‍ ഞാന്‍ എവിടെപ്പോയി ഡാന്‍സ് കളിക്കാനാണ്' എന്നായിരുന്നു മമിതയുടെ പ്രതികരണം. പിന്നാലെ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കൊപ്പം എല്ലാവരെയും ആവേശത്തിലാക്കി മമിത വേദിയില്‍ ചുവടുവെയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

കിടങ്ങൂർ NSS സ്കൂളിനെ ആവേശത്തിൽ ആറാടിച്ച് പ്രേമലു നായിക മമിതാ ബൈജു 🧡♥️🩵 തെന്നിന്ത്യൻ സിനിമാ നടിയായി മാറി കൊണ്ടിരിക്കുന്ന കിടങ്ങൂരിൻ്റെ അഭിമാന താരം മമിതാ ബൈജു ( ഞങ്ങളുടെ സ്വന്തം മണിക്കുട്ടി ) കിടങ്ങൂർ എൻഎസ്എസ് സ്കൂൾ വാർഷികാഘോഷത്തിലെ കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുവാൻ എത്തിയപ്പോൾ 🙏♥️🙏 Congratulations dear Manikutty 🩵♥️🧡 Proud of you 🩵🙏🩵 - Video Ramesh kidangoor

Posted by Ramesh Kidangoor on Tuesday, January 28, 2025

Content Highlights: Actress Mamitha Bajju, an alumna, attended Kidangoor NSS School`s annual function