പിറന്നാളാഘോഷിച്ച് ചിപ്പി, രസകരമായ ആശംസാവീഡിയോ പങ്കുവെച്ച് മകൾ അവന്തിക

#മൂവി ഡെസ്ക്
ചിപ്പി | ഫോട്ടോ: Instagram
ചിപ്പി | ഫോട്ടോ: Instagram

ലയാളികളുടെ പ്രിയതാരം ചിപ്പിയുടെ 51-ാം പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ചിപ്പിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ഇതിനിടെ ചിപ്പിയുടെ മകൾ അവന്തിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ വീഡിയോ ശ്രദ്ധ നേടുകയാണ്.

ഒരു ബ്ലൂപ്പേഴ്സ് വീഡിയോ ആണ് ചിപ്പിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് അവന്തിക പങ്കുവെച്ചത്. ഒരു ആശംസ പറയാൻ തയ്യാറെടുക്കുന്ന ചിപ്പിയെയാണ് വീഡിയോയിൽ കാണാനാകുക. എന്നാൽ 21-ാം തീയതി എന്നുപറയുമ്പോഴേക്കും പറയാനുദ്ദേശിച്ച കാര്യം താരം മറന്നുപോവുകയാണ്. ഇതുകണ്ട് അവന്തിക ചിരിക്കുന്നതും തന്നെ ചിരിപ്പിക്കരുതെന്ന് ചിപ്പി പറയുന്നതും വീഡിയോയിലുണ്ട്.

പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ ചിപ്പി പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ജന്മദിനാശംസകൾ നേർന്ന എല്ലാവർക്കും അവർ നന്ദി പറഞ്ഞു. പോസ്റ്റിൽ അവന്തികയെ മെൻഷൻ ചെയ്തിട്ടുമുണ്ട്.

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ചിപ്പി രഞ്ജിത്. മലയാളത്തിലും കന്നഡയിലുമായി തിളങ്ങി നിൽക്കുന്നതിനിടെ 2001ലായിരുന്നു ചിപ്പിയുടെ വിവാഹം. നിർമാതാവ് എം.രഞ്ജിത്ത് ആണ് ഭർത്താവ്. രഞ്ജിത്തിന്റെ നേതത്വത്തിലുള്ള രജപുത്ര വിഷ്വൽ മീഡിയ ആണ് കഴിഞ്ഞവർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളിലൊന്നായ മോഹൻലാലിന്റെ തുടരും എന്ന ചിത്രം നിർമിച്ചത്.

Content Highlights: One of Malayalam cinema and television's most cherished faces, Chippy Renjith, recently celebrated her 51st birthday. Social media handles were flooded with heavy love, nostalgic throwbacks, and warm birthday greetings from her dedicated fanbase and industry colleagues.