ചലച്ചിത്രതാരം നിമ്മി അന്തരിച്ചു

-
-

മുംബെെ: പ്രശസ്ത ബോളിവുഡ് നടി നിമ്മി അന്തരിച്ചു. 88 വയസായിരുന്നു. ജുഹുവിലെ സബർബൻ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ഏറെ നാൾ ചികിത്സയിലായിരുന്നു.

1950-60 കാലഘട്ടത്തിൽ തിളങ്ങിനിന്ന നിമ്മിയുടെ യഥാർത്ഥ പേര് നവാബ് ബാനു എന്നാണ്. 1949 ൽ പുറത്തിറങ്ങിയ ബർസാത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നടൻ രാജ് കപൂറാണ് നിമ്മി എന്ന പേര് നൽകിയത്. 

രാജ് കപൂർ, ദേവ് ആനന്ദ്, ദിലീപ് കുമാർ എന്നിവർക്കൊപ്പം വേഷമിട്ടിട്ടുണ്ട്. സാസ, ആൻ, മേരേ മെഹ്ബൂബ്, പൂജ കെ ഫൂൽ, ആകാശ്ദീപ്, ബസന്ത് ബഹർ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ.1986 ൽ പുറത്തിറങ്ങിയ ലൗ ആന്റ് ​ഗോഡ് ആണ് അവസാന ചിത്രം. 2007 ൽ അന്തരിച്ച എഴുത്തുകാരൻ അലി റാസയാണ് ഭർത്താവ്.

Content Highlights: Actress Nimmi passed away at Mumbai

Content Highlights: