'ഉജ്ജയിനിലെ ഗായികാ..' പാടി ശ്രീകുമാര്‍, നൃത്തംവെച്ച് സ്‌നേഹ|വീഡിയോ

-
-

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ ദമ്പതികളാണ് ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. ടിക്ടോകിലും സോഷ്യല്‍മീഡിയയിലും സജീവമായ ഇരുവരും ലോക്ഡൗണിനിടയില്‍ പാട്ടും നൃത്തവുമായി തിരക്കിലാണ്. നടനെന്നതിലുപരി നല്ലൊരു ഗായകന്‍ കൂടിയായ ശ്രീകുമാര്‍ ഉജ്ജയിനിയിലെ ഗായിക എന്ന ഗാനം ആലപിക്കുന്നു. സ്‌നേഹ അതിനു നൃത്തം ചവിട്ടുന്നു. 

ശ്രീകുമാര്‍ പാടുമ്പോള്‍ നൃത്തം വെയ്ക്കാന്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഇതൊരു എളിയ ശ്രമമാണെന്നും പറഞ്ഞുകൊണ്ട് സ്‌നേഹ തന്നെ വീഡിയോ ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

ടിവി സീരിയല്‍ പ്രേക്ഷകര്‍ക്കിടയില്‍ ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. 2019 ഡിസംബര്‍ 11നായിരുന്നു ഇരുവരും വിവാഹിതരായത്. നാടകനടനും കൂടിയായ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകര്‍ക്ക് ശ്രീകുമാറിനെ കൂടുതല്‍ പരിചയം. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്നേഹ ടി വി പരിപാടികളില്‍ അവതാരകയുമാണ്.

Content Highlights : actors sreekumar and sneha sreekumar sing and dance video viral

Content Highlights: