പുതിയ കാറിന്റെ രജിസ്‌ട്രേഷനായി RTA ഓഫീസിലെത്തി നാഗാര്‍ജുന; പുറത്ത് തടിച്ചുകൂടി ആരാധകര്‍ | VIDEO

നാഗാർജുന | photo: facebook/nagarjuna
നാഗാർജുന | photo: facebook/nagarjuna

ഹൈദരാബാദ്: ആഡംബരക്കാറായ ലെക്‌സസിന്റെ രജിസ്‌ട്രേഷനായി ആര്‍.ടി.എ. ഓഫീസിലെത്തിയതായിരുന്നു നടന്‍ നാഗാര്‍ജുന. ഖൈറത്താബാദിലെ ഓഫീസിലാണ് താരമെത്തിയത്. അവിടെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ നാഗാര്‍ജുനയെ സ്‌നേഹപൂര്‍വം സ്വീകരിക്കുകയും രജിസ്‌ട്രേഷന്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. 

നടന്‍ ആര്‍.ടി.എ. ഓഫീസ് സന്ദര്‍ശിച്ചെന്ന വാര്‍ത്ത പരന്നതോടെ പ്രദേശത്ത് ആരാധകര്‍ തടിച്ചുകൂടി. തിരിച്ചിറങ്ങുമ്പോള്‍ കാറിനടുത്ത് തടിച്ചുകൂടിയ ആരാധകരുമായി സംസാരിക്കുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 

മകന്‍ നാഗചൈതന്യയും നടി ശോഭിത ധുലിപാലയുമായുള്ള വിവാത്തോടനുബന്ധിച്ചുള്ള തിരക്കുകളിലാണ് നാഗാര്‍ജുന. ഡിസംബര്‍ നാലിന് ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയില്‍ പരമ്പരാഗതമായുള്ള വിവാഹച്ചടങ്ങ് നടക്കും. നാഗാര്‍ജുനയുടെ ഇളയ മകനായ അഖില്‍ അക്കിനേനിയുടെ എന്‍ഗേജ്‌മെന്റിനെക്കുറിച്ചും നാഗാര്‍ജുന അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സൈനബ് റാവ്ജിയാണ് വധു. ഇരുവരും 2025-ല്‍ വിവാഹിതരാവുമെന്നും നാഗാര്‍ജുന അറിയിച്ചു.
 

Content Highlights: actor nagarjuna buys new lexus car meets fans outside rta office