കാത്തിരിപ്പ് തുടങ്ങുന്നു! ആടുജീവിതത്തിലെ പാട്ടുകളും സ്കോറും ഓസ്‌കര്‍ പ്രാഥമികപട്ടികയിൽ

ആടുജീവിതത്തിൽ പൃഥ്വിരാജ് | ഫോട്ടോ: www.facebook.com/PrithvirajSukumaran
ആടുജീവിതത്തിൽ പൃഥ്വിരാജ് | ഫോട്ടോ: www.facebook.com/PrithvirajSukumaran

ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടം നേടി മലയാളചിത്രം ആടുജീവിത്തിലെ ഗാനങ്ങളും ഒറിജിനല്‍ സ്‌കോറും. 'ഇസ്തിഗ്ഫര്‍', 'പുതുമഴ' എന്നീ പാട്ടുകളും ചിത്രത്തിന്റെ ഒറിജിനല്‍ സ്‌കോറുമാണ് പ്രാഥമിക പട്ടികയില്‍ ഇടം പിടിച്ചത്.

89 ഗാനങ്ങളും 146 സ്‌കോറുകളുമാണ് മികച്ച ഒറിജിനല്‍ ഗാനത്തിനും മികച്ച ഒറിജിനല്‍ സ്‌കോറിനുമുള്ള ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാട്ടുകളുടെ പട്ടികയില്‍ അഞ്ചെണ്ണം കുറവുണ്ട്.

ഡിസംബര്‍ ഒന്‍പതിന് ആരംഭിക്കുന്ന വോട്ടിങ് ഡിസംബര്‍ 13-ന് അവസാനിക്കും. ഇതിന് ശേഷം ഡിസംബര്‍ 17-ന് ഷോര്‍ട്ട്ലിസ്റ്റുകള്‍ പ്രഖ്യാപിക്കും. 15 പാട്ടുകളും 20 ഒര്‍ജിനല്‍ സ്‌കോറുകളുമാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടാകുക.

നേരത്തെ ഹോളിവുഡ് മ്യൂസിക് ഇന്‍ മീഡിയ പുരസ്‌കാരം 'ആടുജീവിതം' സ്വന്തമാക്കിയിരുന്നു. വിദേശ ഭാഷ ചിത്രങ്ങളുടെ വിഭാഗത്തില്‍ മികച്ച പശ്ചാത്തല സംഗീതത്തിനായുള്ള പുരസ്‌കാരമാണ് ബ്ലെസി പൃഥ്വിരാജ് എആര്‍ റഹ്‌മാന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രത്തിന് ലഭിച്ചത്.

Content Highlights: Aadujeevitham The Goat Life in Oscars long list