മനോഹര മെലഡികൾക്ക് കവർ വേർഷനുമായി വീണ്ടും തൈക്കൂടം ബ്രിഡ്ജ്

പുതിയ കവർ ഗാനവുമായി മ്യൂസിക് ബാന്റായ തൈക്കൂടം ബ്രിഡ്ജ്. റഹ്മാൻ, വിദ്യാസാഗർ, ജി വി പ്രകാശ് കുമാർ എന്നിവരുടെ കമ്പോസിഷനിൽ പുറത്തിറങ്ങിയ മനോഹര ഗാനങ്ങൾക്കാണ് തൈക്കൂടം കവർ വേർഷനുമായി എത്തിയിരിക്കുന്നത്.
മദ്രാസപട്ടണം എന്ന ചിത്രത്തിലെ 'പൂക്കൾ പൂക്കും', കർണയിലെ 'മലരേ മൗനമാ', കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ 'ഒരു ദൈവം തന്ത പൂവേ'എന്നീ ഗാനങ്ങൾക്കാണ് ബാന്റ് പുത്തൻ ഭാവം നൽകിയിരിക്കുന്നത്.
ഗോവിന്ദ് വസന്തയും വിപിൻ ലാലും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
content highlights : thaikkudam bridge cover song Pookkal Pookkum Malare Oru Daivam
Content Highlights: