സൂഫിയുടെ ഗാനത്തിന് പുനരാവിഷ്‌കാരവുമായി യുവാക്കള്‍

​ഗാനരം​ഗത്തിൽ നിന്ന് | ഫോട്ടോ: youtu.be|VfLhisMPkfs
​ഗാനരം​ഗത്തിൽ നിന്ന് | ഫോട്ടോ: youtu.be|VfLhisMPkfs

ജയസൂര്യ നായകനായ സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഗാനം പുനരാവിഷ്‌കരിച്ച് കൊച്ചിയിലെ ഒരു കൂട്ടം യുവാക്കള്‍.

ചിത്രത്തിലെ അല്‍ഹംദുലില്ല എന്ന ഹിറ്റ് ഗാനം വീണ്ടും റെക്കോഡ് ചെയ്ത് ചിത്രീകരിച്ചിരിക്കുകയാണ് ഇവര്‍. സിനിമയുടെ നിര്‍മാതാവ് വിജയ് ബാബുവും, പ്രധാന കഥാപാത്രമായ സൂഫിയായെത്തിയ നടന്‍ ദേവ് മോഹനും ഉള്‍പ്പെടെ ഉള്ളവര്‍ ഗാനം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു.

മഹേഷ് നായരും ചാന്ദ്‌നി മിക്കുവുമാണ് ഗാനം പാടിയിരിക്കുന്നത്. വിപിന്‍ വേണുഗോപാലാണ് സംവിധാനവും ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. ബിജു ധ്വനി തരംഗ് ആണ് നൃത്തസംവിധാനം.  ഗാനം അറേഞ്ച്, പ്രോഗ്രാം എന്നിവ ചെയ്തിരിക്കുന്നത് മിക്കു കാവിലാണ്. 

ശ്രീതുളസി ശ്രീധരന്‍, ശാന്തന്‍ നിര്‍മാണം എബ്രഹാം വര്‍ഗീസ് എന്നിവരാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്.

Content Highlights: Sufiyum Sujatayum, Alhamdulillah Song Reprised, Malayalam Song Cover

Content Highlights: