കുട്ടിയുടെ പാട്ട് വേറെ ലെവല്‍, 'സഖാവ്' ഗായികയെ പ്രശംസിച്ച് ആരാധകര്‍

-
-

സോഷ്യൽമീഡിയയിലെ വൈറൽ ഗായകർ പലപ്പോഴും സംഗീതജ്ഞരെയും അത്ഭുതപ്പെടുത്താറുണ്ട്. ജി വേണുഗോപാൽ, എം ജയചന്ദ്രൻ തുടങ്ങിയവർ കഴിവുള്ള ഗായകരെ പ്രോത്സാഹിപ്പിക്കാറുമുണ്ട്.

സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോൻ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്. ആര്യ ദയാൽ എന്ന ഗായികയുടെ വ്യത്യസ്തമായൊരു പാട്ടാണ് അദ്ദേഹം ഷെയർ ചെയ്തിരിക്കുന്നത്.

കർണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം ഒരു പോപ് ഗാനവും കോർത്തിണക്കിയാണ് ആര്യ അതിമനോഹരമായി പാടുന്നത്. പാട്ടിനൊപ്പം യൂക്കലേലിയിൽ ഈണമിടുന്നുമുണ്ട്. ബിലീവർ എന്ന പ്രശസ്തമായ ആൽബത്തിലെ ഐ വാസ് ബ്രോക്കൺ ഫ്രം എ യങ് ഏജ് എന്ന ഗാനമാണ് ശ്രുതി ചേർത്ത് പാടുന്നത്. സംഗീതത്തെ മറ്റൊരു തലത്തിലേക്കെത്തിച്ച ഗായികയെ ശ്രീവത്സൻ അഭിനന്ദിക്കുന്നുമുണ്ട്. പാട്ടിനെക്കുറിച്ച് ശാസ്ത്രീയമായി അറിയാത്തവർ പോലും ഏറെ ആസ്വദിച്ചുവെന്ന് വീഡിയോയ്ക്കു ചുവടെ നിരവധി കമന്റുകളാണ് വരുന്നത്.

സംഗീത സംവിധായകൻ ശ്രീവത്സൻ ജെ. മേനോൻ പങ്കുവെച്ചിട്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ തരംഗമാകുന്നത്.

ആര്യയുടെ പാട്ട് മുമ്പും സോഷ്യൽമീഡിയയ്ക്ക് മുമ്പെ പരിചയമുണ്ട്. സഖാവ് എന്നൊരു കവിതയിലൂടെയാണ് ആര്യയുടെ ശബ്ദം വൈറലാകുന്നത്. നിരവധി പേരാണ് ആ കവിത ഷെയർ ചെയ്തിരുന്നത്.

❤️

Posted by Arya Dhayal on Tuesday, 14 July 2020

Content Highlights : sreevalsan j menon shares arya dhayal songvideo viral

Content Highlights: