പാർട്ടി ഏതുമാകട്ടെ പാരഡി പാട്ടുപാടാൻ ഷജീറും മസ്നയും വേണം

തിരഞ്ഞെടുപ്പ് ചൂട് മുറുകിയതോടെ വോട്ടർമാരെ പാട്ടിലാക്കാൻ പാരഡി ഗാനങ്ങൾക്ക് പിറകെ പായുകയാണ് സ്ഥാനാർഥികൾ. അതുകൊണ്ടു തന്നെ തൃശ്ശൂർ മന്നലംകുന്ന് സ്വദേശികളായ ഷജീർ, മസ്ന ദമ്പതിമാർ തിരക്കിലാണ്. പാർട്ടിഭേദമില്ലാതെ ഒട്ടനവധിപേർ തങ്ങളെ പാട്ടുപാടാൻ സമീപിച്ചതായി ഷജീർ പറയുന്നു.
ഇതുവരെ 150 ലേറെ പാട്ടുകൾ പാടി. ഹിറ്റായ മലയാള സിനിമാഗാനങ്ങളും മാപ്പിളപ്പാട്ട് ആൽബങ്ങളും നാടൻ പാട്ടുകളുമാണ് ഇത്തവണ തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് കാല ദുരിതങ്ങളെ മറികടന്നു സ്റ്റുഡിയോയിൽ എത്താനായത്തിന്റെ സന്തോഷമുണ്ട്- ഷജീർ കൂട്ടിച്ചേർത്തു.
ഒരു പതിറ്റാണ്ടായി സ്റ്റേജ് ഷോകളിലും ഗൾഫ് പരിപാടികളിലും സജീവമായി പ്രവർത്തിക്കുന്ന കലാപ്രവർത്തകരാണ് ഷജീറും മസ്നയും. ഏപ്രിലിൽ കോവിഡ് രൂക്ഷമായി ലോക്ക് ഡൗൺ വന്നതോടെ സ്റ്റേജ് പരിപാടികൾ നിലച്ചു. എന്നാൽ കലാരംഗത്ത് നിന്ന് ഇടവേളയെടുക്കാൻ ഇരുവരും തയ്യാറായില്ല. പിന്നീട് സമൂഹ മാധ്യമങ്ങളായിരുന്നു ഇവരുടെ തട്ടകം.
Content Highlights: Shajeer Masna singers couple in Kerala election parody songs
.
Content Highlights: