സെൽഫ് പ്രമോഷൻ തള്ളലുകൾ പരമ ബോറ്; വിമർശനവുമായി രാഹുൽ രാജ്

-
-

കലാകാരന്മാർ നടത്തുന്ന സെൽഫ് പ്രമോഷനെയും മറ്റും വിമർശിച്ച് സംഗീതസംവിധായകൻ രാഹുൽ രാജ്. കിട്ടിയതൊക്കെയും ദൈവത്തിന്റെയും ഗുരുക്കന്മാരുടെയും അനുഗ്രഹവും പുണ്യവുമാണെന്നും അതിനെ അങ്ങനെ മാത്രം കരുതണമെന്നും രാഹുൽ രാജ് സമൂഹമാധ്യമത്തിൽ കുറിച്ചു. ആരെയും പേരെടുത്ത് പറയാതെയാണ് രാഹുലിന്റെ കുറിപ്പ്

‘ നല്ല കലാസൃഷ്ടികൾ ജനം ഏറ്റെടുക്കും. അത് സ്വന്തം മേഖലയിലെ മറ്റു കലാകാരൻമാർ പൂർണ്ണമനസ്സോടെ, ആദരവോടെ അംഗീകരിക്കുകയും ചെയ്യും. എന്ന് വെച്ച് ഉടൻ തന്നെ തനിക്കു മുമ്പും തനിക്കു ശേഷവും മറ്റൊരാളില്ല എന്ന മട്ടിലുള്ള സെൽഫ് പ്രൊമോഷൻ തള്ളലുകൾ സ്വന്തം നിലയിലും മറ്റുള്ളവരെ വെച്ചും ചെയ്യാൻ നിന്നാൽ പരമ ബോറാണെന്നു പറയാതെ വയ്യ. കിട്ടിയതൊക്കെയും ദൈവാനുഗ്രഹവും ഗുരുക്കന്മാരുടെ പുണ്യവും ആസ്വാദകരുടെ സ്നേഹവും ആണെന്ന് കരുതുന്നതാണ് അതിന്റെ ഒരു ഇത്’- രാഹുൽ രാജ് കുറിച്ചു.

Content Highlights : Rahul Raj Fcebook post On self promotions

Content Highlights: