ഒരു നാഴികൈ നൊടിയാകിതേ, മധുശ്രീയുടെ ആലാപനത്തില്‍ സിദ്ദിയിലെ തമിഴ് ഗാനം

സിദ്ദിയില്‍ അജി ജോണും അക്ഷയ ഉദയകുമാറും
സിദ്ദിയില്‍ അജി ജോണും അക്ഷയ ഉദയകുമാറും

സംവിധായകന്‍ അജി ജോണ്‍ നായകവേഷത്തിലെത്തുന്ന സിദ്ദി എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ഒരു നാഴികൈ നൊടിയാകിതേ എന്നുതുടങ്ങുന്ന ഗാനം മധുശ്രീ നാരായണ്‍ ആണ് ആലപിച്ചിരിക്കുന്നത്.

അജി ജോണും അക്ഷയ ഉദയകുമാറുമാണ് ഗാനരംഗത്തില്‍. രമേഷ് നാരായണ്‍ ആണ് സംഗീതസംവിധാനം. രാജേഷ് മലര്‍വണ്ണന്റേതാണ് വരികള്‍. 

ഐ.എം. വിജയനാണ് ചിത്രത്തിലെ മറ്റൊരു താരം. നവാഗതനായ പയസ് രാജ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കാര്‍ത്തിക് എസ് നായര്‍ ഛായാഗ്രഹണവും അജിത്ത് ഉണ്ണിക്കൃഷ്ണന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. 

സൂര്യ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഹേശ്വരന്‍ നന്ദഗോപാലാണ് സിദ്ദിയുടെ നിര്‍മാണം.

Content Highlights: oru nazhikai video song, siddy movie, aji john