'കഴിഞ്ഞ ഞായറാഴ്ച എന്റെ സംഗീതജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു'

27 കൊല്ലം മുമ്പ് സ്ഫടികം എന്ന സിനിമയ്ക്ക് വേണ്ടി പാടിയ ഗാനങ്ങള്‍ വീണ്ടും റെക്കോഡ് ചെയ്ത സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയഗായിക കെ. എസ്. ചിത്ര. സ്ഫടികത്തിന്റെ സംവിധായകന്‍ ഭദ്രന്‍, സംഗീതസംവിധായകന്‍ എസ്.പി. വെങ്കിടേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ ഒരിക്കല്‍ കൂടി പാടാനായതിലും ആ പാട്ടുകളുടെ രസതന്ത്രം ചോര്‍ന്നുപോകാതെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും പൊളിച്ചിരിക്കുന്നു എന്നുള്ള സംവിധായകന്റെ അഭിനന്ദനവും ഏറെ സന്തോഷം പകര്‍ന്നതായി ചിത്ര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സിനിമയ്ക്കായി പി. ഭാസ്‌കരനും എസ്. പി. വെങ്കിടേഷും ചേര്‍ന്നൊരുക്കിയ നാല് ഗാനങ്ങളില്‍ മൂന്നെണ്ണം ചിത്ര ആലപിച്ചിരിക്കുന്നു. പരുമല ചെരുവിലെ, ഓര്‍മകള്‍ എന്ന ഗാനത്തിന്റെ ഫീമെയില്‍ വേര്‍ഷന്‍, മോഹന്‍ലാലിനൊപ്പം ഏഴിമല പൂഞ്ചോല എന്നീ ഗാനങ്ങളാണ് ചിത്ര ആലപിച്ചിട്ടുള്ളത്. ഓര്‍മകള്‍ എന്നാരംഭിക്കുന്ന ഗാനത്തിന്റെ മെയില്‍ വേര്‍ഷന്‍ എം.ജി. ശ്രീകുമാര്‍ ആലപിച്ചിരിക്കുന്നു. ഏഴിമല പൂഞ്ചോല എന്ന ഗാനം ഒരിക്കല്‍ കൂടി മോഹന്‍ലാലിനോടൊപ്പം ആലപിച്ചതിന്റെ സന്തോഷവും ചിത്രങ്ങളും ചിത്ര പങ്കുവെച്ചിട്ടുണ്ട്.
Content Highlights: K.S. Chithra shares the happy moments of re recording of Spadikam movie songs