പാടാം, നമുക്ക് പാടാം; മാതൃഭൂമി ജോബ് കുര്യൻ ലൈവ് 24-ന് കൊച്ചിയില്‍

കൊച്ചി: പാട്ടിന്റെ മധുരത്തിലേക്ക് കൂടുകൂട്ടാൻ ഒരു യാത്ര. അതിനെ നയിക്കുന്നതോ ജോബ് കുര്യന്റെ മധുരസ്വരവും. സംഗീതപ്രേമികൾക്ക് മനസ്സിലൊട്ടി നിൽക്കുന്ന നിരവധി മധുരഗാനങ്ങൾ സമ്മാനിച്ച ഗായകൻ ജോബ് കുര്യൻ കൊച്ചിയിൽ വിസ്മയകരമായൊരു സംഗീതരാവ് ഒരുക്കുന്നു.
ഗോപു നന്ദിലത്ത് ജി മാർട്ട് അവതരിപ്പിക്കുന്ന മാതൃഭൂമി ജോബ് കുര്യൻ ലൈവ് 24-ന് നടക്കും. ഗോകുലം കൺവെൻഷൻ സെന്ററിൽ വൈകീട്ട് ആറിന് തുടങ്ങുന്ന സംഗീതനിശ പ്രിവെൻഷിയ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.
റിക്കോപെയിൻ സ്‌പ്രേ ആണ് പരിപാടിയുടെ പവേർഡ് ബൈ പാർട്ണർ. ഫോർച്യൂൺ ടൂർസ്, ഐബിസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ഗ്ലോബൽ എജുക്കേഷൻ കൺസൾട്ടന്റ്സ് എന്നിവ അസോസിയേറ്റ് പാർട്ണർമാരായ സംഗീത നിശയുടെ ഇവന്റ് പാർട്ണർ റീൽ ട്രൈബാണ്.
ഗോൾ എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ജോബ് കുര്യൻ, ഉറുമി എന്ന ചിത്രത്തിലെ ആരാന്നെ ആരാന്നെ ഒത്തുപിടിക്കുന്നതാരാന്നെ, ഇടുക്കി ഗോൾഡ് ചിത്രത്തിലെ മാണിക്യ ചിറകുള്ള മാറത്ത് കുറിയുള്ള വായാടി പക്ഷിക്കൂട്ടം വന്നുപോയി... തുടങ്ങി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കുന്ന ഒരുപിടി മനോഹര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ജോബിന്റെ സംഗീത സാഗരത്തിൽ അലിയാനുള്ള മനോഹരമായൊരു അവസരമായിട്ടാണ് മാതൃഭൂമി ജോബ് കുര്യൻ ലൈവ് അരങ്ങിലെത്തുന്നത്.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന ഈ പരിപാടിയിലേക്ക് ചിറകടിക്കാൻ സംഗീത പ്രേമികൾക്കെല്ലാം സ്വാഗതം. അപ്പോൾ നമുക്കെല്ലാം ചേർന്ന് ചിറകടിക്കാം, ആ സംഗീത സാഗരത്തിലേക്ക്.
Content Highlights: Job Kurian live at Kochi on 24th