പറഞ്ഞുതീർന്നതും അയാൾ ഷർട്ട് പൊക്കി വയറ്റത്തടിച്ച് പാടിത്തുടങ്ങി, അങ്ങനെ ആ ഹിറ്റ് പാട്ട് പിറന്നു

ജയവിജയന്‍മാര്‍
ജയവിജയന്‍മാര്‍

കസ്മികതകളും യാദൃച്ഛികതകളും കോര്‍ത്തുവെച്ചാല്‍ ഒരു പാട്ടാകുമോ? അങ്ങനെയൊരു നിത്യഹരിത ഗാനമുണ്ട്. ഈണവും താളവും ഒരുപോലെ ഇഴചേര്‍ന്ന് പാടിപ്പതിഞ്ഞ ആ പാട്ടിന്റെ പേരാണ് ജയവിജയ. സംഗീതസംവിധായകന്‍ കെ.ജി. ജയനും സഹോദരന്‍ കെ.ജി.വിജയനും. അഞ്ചു മിനിറ്റിന്റെ മാത്രം വ്യത്യാസത്തില്‍ ജനിച്ച ഇരട്ടസഹോദരങ്ങള്‍. ഇതിഹാസങ്ങളായ ചെമ്പൈയുടെയും ഡോ. ബാലമുരളികൃഷ്ണയുടെയും ശിഷ്യരാണ്. പി.ലീല മുതല്‍ ജോളി അബ്രഹാം വരെയുള്ളവരെ കൊണ്ട് പാടിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മലയാളത്തിലും തമിഴിലുമായി വിരലിലെണ്ണാവും സിനിമകളേ ചെയ്തിട്ടുളളൂ. അമ്പതില്‍ താഴേ പാട്ടുകള്‍ക്ക് മാത്രമേ ഈണമിട്ടിട്ടുള്ളൂ. നക്ഷത്രദീപങ്ങള്‍, ഹൃദയം ദേവാലയം, ആരാരോ ആരിരാരോ, സ്വര്‍ണത്തിനെന്തിന് ചാരുഗന്ധം, ഈണം പാടി തളര്‍ന്നല്ലോ, പകല്‍ക്കിനാവൊരു പക്ഷി തുടങ്ങിയ സിനിമാഗാനങ്ങള്‍. രാധതന്‍ പ്രേമത്തോടാണോ, അണിവാകച്ചാര്‍ത്തില്‍, ഇഷ്ടദൈവമേ സ്വാമി, ശ്രീകോവില്‍ നട തുറന്നു, കാലം കാര്‍ത്തിക മാസം, നല്ലതു വരുത്തുക തുടങ്ങിയ ഭക്തിഗാനങ്ങള്‍... കാലാതിവര്‍ത്തിയായ ഒരു ഗാനം പോലെ അതിന്റെ സൃഷ്ടാക്കളയ ഇവരെ നെഞ്ചേറ്റാനും ഈ പാട്ടുകള്‍ ധാരാളമായിരുന്നു മലയാളത്തിന്.

ഒന്നിച്ചുള്ള ജനനം പോലെ തന്നെ അടിമുടി ആകസ്മികതകള്‍ നിറഞ്ഞതായിരുന്നു അവരുടെ സംഗീതയാത്രയും സിനിമാ, ഭക്തിഗാനങ്ങളായി ആ യാത്രയില്‍ പിറന്ന അവരുടെ ഗാനങ്ങളും. ആറാം വയസ്സില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയവരുടെ അരങ്ങേറ്റക്കച്ചേരി തന്നെ ഒരു നിയോഗമായിരുന്നു. ജന്മനാടായ കുമാരനല്ലൂര്‍ ക്ഷേത്രത്തില്‍. അതും ദേവിയുടെ പള്ളിവേട്ടദിനമായ സ്വന്തം ജന്മനക്ഷത്രമായ ഭരണിനാളില്‍. എന്നാല്‍, വഴിത്തിരിവായത് അന്നത്തെ ആ അരങ്ങേറ്റമല്ല. വൈക്കത്തെ മറ്റൊരു കച്ചേരിയാണ്. ഡോ. ബാലമുരളീകൃഷ്ണ പാടുമ്പോള്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം പിടിച്ചിരുന്നു, സംഗീതാസ്വാദകരായ സഹോദരങ്ങള്‍. പാടുന്നതിനിടെ ബാലമുരളീകൃഷ്ണയുടെ കണ്ണ് പലപ്പോഴും ഒരേവേഷം ധരിച്ചെത്തിയ, ഒരേ ഛായയുള്ള ജയ-വിജയന്മാരിലേയ്ക്ക് കൗതുകത്തോടെ പാളിവീണുകൊണ്ടിരുന്നു. പലപ്പോഴും ഇവരുടെ മുഖത്ത് നോക്കിക്കൊണ്ടായിരുന്നു രാഗവിസ്താരം.

Content Highlights: kg jayan passed away, devotional songs, Malayalam, Tamil, malayalam cinema

Continue reading