‘കാന്താരയുടെ മാജിക് ആയിരിക്കുമത്; അങ്ങനെയൊന്ന് ദൈവം എനിക്കു തന്നത്!’ | അഭിമുഖം - എം. ആര്‍. രാജാകൃഷ്ണന്‍

എം.ആര്‍. രാജാകൃഷ്ണൻ | ഫോട്ടോ: എം.വി. സിനോജ് /  മാതൃഭൂമി
എം.ആര്‍. രാജാകൃഷ്ണൻ | ഫോട്ടോ: എം.വി. സിനോജ് / മാതൃഭൂമി

സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്ത അപരിചിതന്‍ എന്ന ചിത്രത്തിലൂടെയാണ് എം.ആര്‍. രാജാകൃഷ്ണന്‍ എന്ന ശബ്ദലേഖകന്റെ സിനിമാപ്രവേശനം. അതിനുമേറെ മുമ്പുതന്നെ സിനിമയെ സ്‌നേഹിക്കുകയും അറിയുകയും ചെയ്തിരുന്നു അദ്ദേഹം. പ്രതിഭാധനരായ സംഗീതജ്ഞരുടെ കുടുംബത്തിലെ അംഗമായിരുന്നുവെങ്കിലും സിനിമയില്‍ കാഴ്ചകള്‍ പകര്‍ത്തുന്ന ക്യാമറാമാനാകണമെന്നായിരുന്നു രാജാകൃഷ്ണന്റെ ആഗ്രഹം. എന്നാല്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ ഇടപെടലില്‍ ആഗ്രഹത്തില്‍ മാറ്റം വന്നു. വെളിച്ചത്തില്‍നിന്ന് ശബ്ദലേഖനം എന്ന മേഖലയിലേക്ക് ലക്ഷ്യം വഴിമാറി. രണ്ട് തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും നാല് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മറ്റനവധി പുരസ്‌കാരങ്ങളും സ്വന്തമാക്കി 25 കൊല്ലത്തിലേറെയായി, വിഭിന്ന ഇന്ത്യന്‍ ഭാഷാ സിനിമകളില്‍ സൗണ്ട് ഡിസൈനറായി തുടരുകയാണ് രാജാകൃഷ്ണന്‍. പ്രവര്‍ത്തിച്ച ചിത്രങ്ങളില്‍ ഹിറ്റുകളാണധികവും. അപ്‌ഡേറ്റഡ് ആയിരിക്കുക എന്നതാണ് ഒരു ടെക്‌നീഷ്യന് ഏറ്റവും അനിവാര്യമായത്. തന്റെ മേഖലയില്‍ ഏറ്റവും അപ്‌ഡേറ്റഡ് ആയിരിക്കുന്നതിലാകണം രാജാകൃഷ്ണനെത്തേടി പ്രമുഖ സംവിധായകര്‍ എത്തുന്നത്. ഒരിക്കല്‍ ഒരു പ്രമുഖ മാധ്യമം വിശേഷിപ്പിച്ചതുപോലെ രാജാകൃഷ്ണന്‍ 'ശബ്ദങ്ങളുടെ രാജ' തന്നെയാണെന്നതില്‍ തര്‍ക്കമില്ല. തന്റെ പ്രവര്‍ത്തനരംഗത്തെ അനുഭവങ്ങള്‍ രാജാകൃഷ്ണന്‍ പങ്കുവെക്കുന്നു.

കാന്താര ചാപ്റ്റര്‍-1 , ലോക ചാപ്റ്റര്‍-1, ഡീയസ് ഈറേ...തുടര്‍ച്ചയായ സൂപ്പര്‍ഹിറ്റുകളാണ്. ചിത്രങ്ങളുടെ വിജയത്തെ / പരാജയത്തെ ഏതുവിധത്തിലാണ് നോക്കിക്കാണുന്നത്? ഈ സിനിമകളുടെ ഭാഗമായതിന്റെ അനുഭവം?

Content Highlights: Interview with eminent sound designer M R Rajakrishnan

Continue reading