'ബള്‍ട്ടി' എന്റെ റീലോഞ്ച്, എല്ലാ ഭാഷയിലെ അഭിനേതാക്കളും മലയാളത്തിൽ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു -ശന്തനു ഭാഗ്യരാജ്

മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തി 2009-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എയ്ഞ്ചല്‍ ജോണ്‍. അന്ന് മോഹന്‍ലാലിനൊപ്പം തുല്യപ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിച്ച യുവനടനെ മലയാളികള്‍ മറന്നിട്ടില്ല. തമിഴിലെ വിഖ്യാത സംവിധായകന്‍ ഭാഗ്യരാജിന്റേയും നടി പൂര്‍ണിമാ ഭാഗ്യരാജിന്റേയും മകനായ ശന്തനു ഭാഗ്യരാജായിരുന്നു അത്. മോഹന്‍ലാലിനൊപ്പമുള്ള ആദ്യ മലയാളചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായെങ്കിലും പിന്നീട് ശന്തനു മലയാള സിനിമ ചെയ്തില്ല.
തമിഴിലെ ഒട്ടേറെ സിനിമകളിലും വെബ്‌സീരീസുകളിലും വേഷമിട്ട ശന്തനു ഇപ്പോള്‍ മലയാള സിനിമയിലേക്ക് തിരികെ വരികയാണ്. നവാഗതനായ ഉണ്ണി ശിവലിംഗം സംവിധാനം ചെയ്യുന്ന 'ബള്‍ട്ടി' എന്ന ചിത്രത്തിലൂടെയാണ് 16 വര്‍ഷങ്ങള്‍ക്ക് ശേഷം ശന്തനു ഭാഗ്യരാജ് വീണ്ടും മലയാളത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ തന്നെ ശന്തനുവിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
Content Highlights: Interview with actor Shanthanu Bhagyaraj, ahead of his film 'Balti' release