അച്ഛന്റെ സ്വപ്നത്തിലേയ്ക്കാണ് എന്റെ യാത്ര | ഏരീസിനൊപ്പമുള്ള മൂന്നാം വരവിനെ കുറിച്ച് അനന്തപത്മനാഭൻ

കലാനിലയം കൃഷ്ണൻ നായർ, അനന്തപദ്മനാഭനും സോഹൻ റോയിയും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്, അറേഞ്ച്ഡ്
കലാനിലയം കൃഷ്ണൻ നായർ, അനന്തപദ്മനാഭനും സോഹൻ റോയിയും | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്, അറേഞ്ച്ഡ്

കൊട്ടാരസമാനമായ വേദി. പുറത്ത് ഒരു ബോർഡ് തൂങ്ങിക്കിടപ്പുണ്ടാവും, 'സ്ത്രീകൾക്കും കുട്ടികൾക്കും പ്രവേശനമില്ല'. വേദിയിലപ്പോൾ സത്കലാദേവി എന്ന അവതരണ​ഗാനം ആരംഭിച്ചിട്ടുണ്ടാവും. കടമറ്റത്ത് കത്തനാരോ രക്തരക്ഷസോ ആകും വേദിയിൽ തുടർന്ന് അവതരിപ്പിക്കപ്പെടുക. പറഞ്ഞുവരുന്നത് കലാനിലയത്തേക്കുറിച്ചാണ്. സിനിമപോലും സാങ്കേതികവിദ്യയിൽ പിന്നാക്കം നിൽക്കുമ്പോൾ അതിനെ വെല്ലുന്ന അദ്ഭുതങ്ങൾ കാഴ്ചക്കാരന്റെ കൺമുന്നിൽ അവതരിപ്പിച്ചു കലാനിലയം കൃഷ്ണൻ നായർ. 44 നാടകങ്ങളിലൂടെ കാഴ്ചയുടെയും ശബ്ദത്തിന്റെയും പുത്തൻ നിറക്കാഴ്ചതന്നെയായിരുന്നു കലാനിലയം ഒരുക്കിയത്. 1935-ലെ ലാവണ്യലഹരിയിൽത്തുടങ്ങിയ കലാനിലയം കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളോടെ വീണ്ടും വരികയാണ്. ഏരീസ് കലാനിലയം എന്ന പേരിൽ 7.1 ശബ്ദവിന്യാസത്തോടെ. ഇതിന് ചുക്കാൻപിടിക്കുന്നതാകട്ടെ കൃഷ്ണൻനായരുടെ മകൻ അനന്തപദ്മനാഭനും. വ്യവസായിയും ചലച്ചിത്ര നിർമാതാവുമായ സോഹൻ റോയിക്കൊപ്പം ചേർന്ന് നടത്തുന്ന കലാനിലയത്തിന്റെ ഈ അപ്​ഗ്രഡേഷനേക്കുറിച്ച് അനന്തപദ്മനാഭൻ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു...

കേരളത്തില്‍ നാലിടങ്ങളില്‍ ഏരീസ് കലാനിലയം സ്ഥിരം നാടകവേദി വരും

Content Highlights: kalanilayam anantha padmanabhan exclusive interview

Continue reading